'ലിനിയുടെ ഭര്‍ത്താവിന് നേരെ കോണ്‍ഗ്രസിന്‍റെ ഭീഷണിയും അതിക്രമവും'; സംരക്ഷണം ഒരുക്കുമെന്ന് മന്ത്രി
കോഴിക്കോട്: ലിനി സിസ്റ്ററുടെ ഭര്‍ത്താവ് സജീഷിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച് സ്ഥലം എംഎല്‍എയും മന്ത്രിയുമായ ടിപി രാമകൃഷ്ണന്‍. സിസ്റ്റർ ലിനിയുടെ ഭർത്താവിനെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മന്ത്രി പറഞ്ഞു.
ലിനി രോഗബാധിതയായപ്പോഴും മരണത്തിന് കീഴടങ്ങിയ ശേഷവും തങ്ങളുടെ കൂടെ നിന്നത് ആരോഗ്യ മന്ത്രി കെ കെ. ശൈലജ ടീച്ചർ ആണെന്നും മന്ത്രിയെ അധിക്ഷേപിച്ച കെ.പി.സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ തങ്ങളെ വിളിക്കുക പോലും ചെയ്തില്ലെന്നും പറഞ്ഞതിനാണ് സജീഷിനു നേരെ അതിക്രമം കാണിച്ചതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അങ്ങേയറ്റം പ്രതിഷേധാർഹം
മാരകമായ നിപ വൈറസ് ബാധയിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ സ്വന്തം ജീവൻ നൽകിയ സിസ്റ്റർ ലിനിയുടെ ഭർത്താവിനെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഭീഷണി മുഴക്കി അതിക്രമത്തിന് മുതിർന്നത്

ആദരവോടെ
അതിക്രമം തടയാൻ ശ്രമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.എം മനുവിനെ പ്രതിഷേധക്കാർ കൈയേറ്റം ചെയ്തു. നിപ ബാധിച്ചവരെ ചികിത്സിക്കുന്നതിനിടയിൽ രോഗബാധിതയായ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ രക്തസാക്ഷിത്വം നാടിനെയാകെ കണ്ണീരണിയിച്ചതാണ്. ലോകമാകെ ആദരവോടെയാണ് ലിനിയെ കാണുന്നത്.
Recommended Video

മുല്ലപ്പള്ളി രാമചന്ദ്രൻ
ലിനി രോഗബാധിതയായപ്പോഴും മരണത്തിന് കീഴടങ്ങിയ ശേഷവും തങ്ങളുടെ കൂടെ നിന്നത് ആരോഗ്യ മന്ത്രി കെ കെ. ശൈലജ ടീച്ചർ ആണെന്നും മന്ത്രിയെ അധിക്ഷേപിച്ച കെ.പി.സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ തങ്ങളെ വിളിക്കുക പോലും ചെയ്തില്ലെന്നും പറഞ്ഞതിനാണ് സജീഷിനു നേരെ അതിക്രമം കാണിച്ചത്. ലിനിയുടെ കുടുംബത്തെ വേട്ടയാടുന്നവർ നാടിൻ്റെ ശത്രുക്കളാണ്.

അപമാനകരം
നിപ വൈറസ് ബാധയും കോവിഡ്- 19 ഉം പ്രതിരോധിക്കുന്നതിൽ ലോക മാതൃക സൃഷ്ടിച്ച കേരളത്തിൻ്റെ പൊതുജനാരോഗ്യ സംവിധാനത്തിന് നേതൃത്വം നൽകുന്ന മന്ത്രി കെ.കെ ശൈലജ ടീച്ചർക്കെതിരെ കെ.പി.സി.സി പ്രസിഡണ്ട് നടത്തിയ അധിക്ഷേപം കേരളത്തിനാകെ അപമാനകരമാണ്. സ്ത്രീത്വത്തെ അപമാനിക്കുകയാണ് മുല്ലപ്പള്ളി ചെയ്തത്.

സംരക്ഷണച്ചുമതല
പിഞ്ചു കുഞ്ഞുങ്ങൾ അടങ്ങുന്ന ലിനിയുടെ കുടുംബത്തിൻ്റെ സംരക്ഷണച്ചുമതല തുടർന്നും സമൂഹം നിറവേറ്റുക തന്നെ ചെയ്യും. സജീഷിന് ജോലി ചെയ്യുന്നതിനാവശ്യമായ എല്ലാ സംവിധാനവും സർക്കാർ ഒരുക്കും. ഇത്തരം ഹീനകൃത്യങ്ങളുമായി രംഗത്തിറങ്ങുന്നവരെ ഒറ്റപ്പെടുത്താനും കോവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും സമൂഹം ഒന്നിച്ചു നിൽക്കണം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications