Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; കരിപ്പൂരില്‍ ആളെകയറ്റി ഇറക്കുന്നതിനുള്ള സമയപരിധി ഉയര്‍ത്തും

കോഴിക്കോട്: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കരിപ്പൂർ വിമാനത്താവളത്തിൽ ആളെകയറ്റി ഇറക്കുന്നതിനുളള സമയം ഉയർത്താന്‍ തീരുമാനം. മൂന്ന്​ മിനിറ്റിൽനിന്ന്​ ആറു മിനിറ്റായിട്ടാണ് സമയം ഉയത്തും. ബുധാനഴ്ച പുലര്‍ച്ചെ 12 മണി മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. സൗജന്യമായി യാത്രക്കാരെയും ലഗേജും കയറ്റാനും ഇറക്കാനും മൂന്ന്​ മിനിറ്റ്​ സമയം മാത്രം അനുവദിക്കുന്നതിനെതിരെ പ്രവാസികള്‍ ഉള്‍പ്പടേയുള്ളവര്‍ വലിയ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. മൂന്നുമിനിട്ടിന്​ ശേഷം ജി എസ്​ ടി അടക്കം 500 രൂപയാണ്​ പിഴ ഈടാക്കാനായിരുന്നു തീരുമാനം. പുതിയ തീരുമാനപ്രകാരം ആറ് മിനിറ്റിന് ശേഷമായിരിക്കും പിഴ ഈടാക്കുക.

‌സമയപരിധി ഉയർത്തുന്ന തീരുമാനം ഇന്നുതന്നെ എടുക്കുമെന്നാണ് ഡയറക്ടറിൽ നിന്ന് ഇപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നതെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവും എം പിയുമായ അബ്ദുസമ്മദ് സമദാനിയും രംഗത്ത് എത്തി. സമയ പരിധി മൂന്ന് മിനുട്ടിൽ നിന്ന് ആറ് മിനുട്ട് ആയി ഉയർത്തുമെന്നാണ് ഡയറക്ടർ അറിയിച്ചിരിക്കുന്നത്. പത്തു മിനുട്ടെങ്കിലും ആക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ആ ആവശ്യം ഇപ്പോഴും ആവർത്തിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. എംപി അബ്ദുസമ്മദ് സമദാനി എം പിയുടെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ ...

karipur-airport

വിമാനത്താവളങ്ങളിലെ പാർക്കിംഗ് സമയം സംബന്ധമായി എയർപോർട്ട് അഥോറിറ്റിയുടെ പുതിയ നിർദ്ദേശത്തെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഉണ്ടായ പ്രയാസങ്ങളെക്കുറിച്ച് ജനപ്രതിനിധികളും രാഷ്ടീയ, സാമൂഹിക സംഘടനകളും കടുത്ത അതൃപ്തിയും പ്രതിഷേധവും ദിവസങ്ങളായി പ്രകടിപ്പിച്ചു വരികയാണ്. മൂന്നു മിനുട്ട് സമയപരിധി യാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് വരുത്തിവെച്ചിരിക്കുന്നത്.

അത് പരിഹരിച്ച് സമയപരിധി ഉയർത്തണമെന്ന ആവശ്യം ജനപ്രതിനിധി എന്ന നിലയിലും എയർപോർട്ട് ഉപദേശക സമിതി ചെയർമാൻ എന്ന നിലയിലും ഈ എളിയവനും ശക്തമായി ഉന്നയിച്ചു പോന്നിട്ടുണ്ട്. എയർപോർട്ട് ഡയറക്ടറുമായി ഈ വിഷയത്തിൽ നിരന്തരമായി ബന്ധപ്പെട്ടുവരികയുമായിരുന്നു.

സമയപരിധി ഉയർത്തുന്ന തീരുമാനം ഇന്നുതന്നെ എടുക്കുമെന്നാണ് ഡയറക്ടറിൽ നിന്ന് ഇപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നത്. സമയ പരിധി മൂന്ന് മിനുട്ടിൽ നിന്ന് ആറ് മിനുട്ട് ആയി ഉയർത്തുമെന്നാണ് ഡയറക്ടർ അറിയിച്ചിരിക്കുന്നത്. പത്തു മിനുട്ടെങ്കിലും ആക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ആ ആവശ്യം ഇപ്പോഴും ആവർത്തിക്കുന്നു. അക്കാര്യം പുതിയ സമയപരിധി നടപ്പാക്കുന്നതിനെ ത്തുടർന്നുള്ള സാഹചര്യവും സെക്യൂരിറ്റി അടക്കമുളള വിഷയങ്ങൾ പരിഗണിച്ചും വേണ്ടി വന്നാൽ ആലോചിക്കാമെന്നും ഡയറക്ടർ പറഞ്ഞിട്ടുണ്ട്. സമയപരിധി ഉയർത്തിക്കൊണ്ടുള്ള തീരുമാനം നാളെ കാലത്ത് മുതൽ പ്രാവർത്തികമാക്കാവുന്ന രീതിയിൽ ഇന്ന് വൈകീട്ട് എടുക്കുമെന്നാണ് ഡയറക്ടർ അറിയി ച്ചിരിക്കുന്നത്.

വിമാനത്താവളങ്ങളിൽ ആർ ടി പി സി ആർ ടെസ്റ്റിൻ്റെ പേരിൽ നടക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന ആവശ്യം പാർലിമെൻ്റംഗങ്ങളടക്കമുള്ള ജനപ്രതിനിധികൾ നേരത്തെത്തന്നെ ഉന്നയിച്ചു പോന്നതാണ്. പക്ഷെ, യു എ ഇ യിലേക്കുള്ള യാത്രക്കാരുടെ കാര്യത്തിൽ വൻ സഖ്യ ഫീസ് ഈടാക്കിക്കൊണ്ട് പ്രവാസികൾക്ക് ദുരിതം പകരുന്ന ഈ നടപടി തുടരുന്നതിൽ വീണ്ടും പ്രതിഷേധിക്കുന്നു. കഴിഞ്ഞ പാർലിമെൻ്റ് സമ്മേളനകാലത്ത് മറ്റു എം പിമാർക്കൊപ്പം ബഹു. കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നിരുന്നു. ഇനിയും അടുത്ത ദിവസം ആരംഭിക്കാനിരിക്കുന്ന പാർലിമെൻ്റ് സമ്മേളന വേളയിൽ ഇക്കാര്യത്തിലുള്ള ശക്തമായ എതിർപ്പ് മറ്റു അംഗങ്ങൾക്കൊപ്പം അധികൃതകേന്ദ്രങ്ങളിൽ അറിയിക്കും. യു എ ഇ സർക്കാറുമായി ബന്ധപ്പെട്ട് ഈ ടെസ്റ്റ് തന്നെ വേണ്ടെന്നുവെക്കാനും പിൻവലിക്കാനും മാറിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്നു.- എംപി പ്രസ്താവന അവസാനിപ്പിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+