Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ മന്ത്രിമാർക്കെതിരെ ശ്രീധരൻ പിള്ള; ശബരിമല കത്തിച്ചാലും ആഹ്ലാദിക്കുന്നവര്‍, സർക്കാർ കാണിച്ചത് ആണത്തമില്ലായ്മ!!

കോഴിക്കോട്: ശബരിമല കത്തിച്ചാലും ആഹ്ലാദപ്രകടനം നടത്തുന്ന മന്ത്രിമാരാണ് കേരളത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. പിന്നാമ്പുറത്തുകൂടെ സ്ത്രീകളെ സന്നിധാനത്തെത്തിച്ച സര്‍ക്കാര്‍ ആണത്തമില്ലായ്മയാണ് കാണിച്ചതെന്നും ഇടതുപക്ഷത്തിന്റെ അവശേഷിക്കുന്ന തുരുത്തായ കേരളവും അസ്തമിക്കാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.

യുവതികളെ സന്നിധാനത്തു പ്രവേശിപ്പിക്കുക വഴി കോടാനുകോടി വിശ്വാസികളുടെ മനസിനാണ് സര്‍ക്കാര്‍ മുറിവേല്‍പ്പിച്ചിരിക്കുന്നത്. ഇത് കൊലച്ചതിയാണ്. ഒരു ഭരണകൂടം ആ സംസ്ഥാനത്തെ എല്ലാ ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതാവണം. നിരീശ്വരവാദികള്‍ ക്ഷേത്രം തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയാണ് ശബരിമലയില്‍ ഇന്നു പുലര്‍ച്ചെ ഉണ്ടായ സംഭവങ്ങള്‍.

PS Sreedharan Pillai

സ്ത്രീപ്രവേശനമല്ല സര്‍ക്കാരിന്റെ ലക്ഷ്യം. മറിച്ച് വിശ്വാസികളെ അടിച്ചമര്‍ത്തലാണ്. ആ കൊലച്ചതി ചെയ്ത ശേഷമുള്ള കോടിയേരി ബാലകൃഷ്ണന്റെ ചിരി കൊലച്ചിരിയാണ്. മാര്‍ക്‌സിസ്റ്റ് കുടുംബത്തില്‍നിന്നുള്ള ഒരു സ്ത്രീയാണ് ശബരിമലയില്‍ പ്രവേശിച്ചത്. സിപിഎം ഏരിയാ കമ്മിറ്റിയുടെ സഹായം അവര്‍ക്കുണ്ടായിരുന്നു.

അക്കാര്യം അവരുടെ സഹോദന്‍ ഭരത് ഭൂഷണ്‍ തന്നെ വെളിപ്പെടുത്തിയതായി മാധ്യമങ്ങളില്‍ കണ്ടു. അതിനാല്‍ യുവതി പ്രവേശത്തില്‍ ഗൂഢാലോചന നടന്നുവെന്ന കാര്യം ഉറപ്പാണ്. സംഭവത്തില്‍ ശബരിമല കര്‍മസമിതിയുടെയും സന്യാസിമാരുടെയും എല്ലാ പ്രതിഷേധങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+