തന്നെ വിഡ്ഡിയാക്കി ചിത്രീകരിച്ചു; ടീക്കാറം മീണക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ശ്രീധരന്‍പിള്ള
കോഴിക്കോട്: സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. കഴിഞ്ഞ ദിവസം ഒരു പ്രമുഖ ചാനലില്‍ ടീക്കാറാം മീണ നല്കിയ അഭിമുഖത്തില്‍ വിഡ്ഢിത്തം പറഞ്ഞു നടക്കുന്ന ആളായി തന്നെ ചിത്രീകരിച്ചു കൊണ്ട് നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും അസത്യവുമായതിനാലാണ് സിവിലായും ക്രിമിനലായും മാനനഷ്ടക്കേസുള്പ്പെടെ നിയമനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാന, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യക്തിപരമായി ഒരു പരാമര്‍ശവും ഞാന്‍ നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവും നടത്തിയിട്ടില്ല. എനിക്കെതിരെ വിശദീകരണ, കാരണം കാണിക്കല്‍ നോട്ടിസോ നല്‍കിയിട്ടില്ല. എന്നിട്ടും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ എന്നെ അധിക്ഷേപിക്കാനായി അധികാരം ദുര്‍വിനിയോഗം ചെയ്യുകയും അപമാനിക്കുകയും ചെയ്തതായി ശ്രീധരന്‍പിള്ള പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്നു കുറ്റാരോപണ നോട്ടിസ് പോലും ലഭിച്ചിട്ടില്ലാത്ത ഞാന്‍ രണ്ടു തവണ മാപ്പുപറഞ്ഞെന്ന രീതിയില്‍ അദ്ദേഹം നടത്തിയ പ്രസ്താവന സത്യത്തിന് നിരക്കാത്തതാണ്. അഖിലകക്ഷി യോഗത്തില്‍ പോയപ്പോള്‍ മാത്രമാണ് മീണയെ കണ്ടത്. തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയും ജില്ലാ കലക്ടറുമായി പ്രശ്നങ്ങളുണ്ടായപ്പോള്‍ സുഗമമായി തെരഞ്ഞെടുപ്പ് നടക്കണമെന്ന് പറഞ്ഞതിനെ മാപ്പ് പറഞ്ഞതായി ചിത്രീകരിക്കുന്നത് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പോലുള്ള പദവിയിലിരിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
എന്‍ഡിഎക്ക് കേരളത്തില്‍ ഏറെ ജനപിന്തുണ നല്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഒന്നാണ് ഈ പ്രാവശ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പെന്നും സംസ്ഥാനത്തെ പ്രചാരണ അജണ്ട നിശ്ചയിക്കുന്ന പാര്‍ട്ടിയായി ബിജെപി മാറിയെന്ന് ഈ തെരഞ്ഞെടുപ്പോടെ തെളിഞ്ഞിരിക്കുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജയചന്ദ്രന് മാസ്റ്ററും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
കൊച്ചിയിൽ കരാർ ജോലി; 42,000 രൂപ വരെ ശമ്പളം..ഒഴിവുകളും യോഗ്യതയും അറിയാം -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ












Click it and Unblock the Notifications