കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്തെ ശരണംവിളിയെ തള്ളി ശ്രീധരൻപിള്ള; അതൊന്നും ന്യായീകരിക്കില്ല, മുഖ്യമന്ത്രിയെ കൂവിയത് ജനാധിപത്യപരമല്ല!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുഖ്യമന്ത്രിയെ കൂവിയത് ജനാധിപത്യപരമല്ല | Oneindia Malayalam

കോഴിക്കോട്: കൊല്ലത്ത് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ മുഖ്യമന്ത്രിക്കെതിരെ ശരണം വിളിച്ചവരെ തള്ളിപ്പറഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡൻറ് പിഎസ് ശ്രീധരൻപിള്ള. മുഖ്യമന്ത്രിയെ കൂവിയത് ജനാധിപത്യപരമല്ല. മുഖ്യമന്ത്രി അനുമതി നൽകിയിട്ടാണ് ജനം അവിടെ എത്തിച്ചേർന്നത്. എത്ര തന്നെ പ്രതിഷേധം ഉണ്ടെങ്കിലും അദ്ദേഹത്തിന് മന:പ്രയാസം ഉണ്ടാക്കുന്ന രൂപത്തിൽ ഇടപെടുന്നതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും പിള്ള പറഞ്ഞു.

<strong>ബുധനാഴ്ച അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി അനിശ്ചിതകാല പണിമുടക്ക് മാറ്റി; തീരുമാനം ഗതാഗത മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മൂന്ന് കാര്യങ്ങൾക്ക് ഉറപ്പ് കിട്ടിയെന്ന് യൂണിയൻ നേതാക്കൾ!!</strong>ബുധനാഴ്ച അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി അനിശ്ചിതകാല പണിമുടക്ക് മാറ്റി; തീരുമാനം ഗതാഗത മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മൂന്ന് കാര്യങ്ങൾക്ക് ഉറപ്പ് കിട്ടിയെന്ന് യൂണിയൻ നേതാക്കൾ!!

വിശ്വാസികൾക്കെതിരെയുള്ള സർക്കാർ നിലപാടിനെതിരെ കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച ഉപവാസത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രീതിയിലുള്ള സമരങ്ങളുമായി പാർട്ടി മുന്നോട്ടു പോകും. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

PS Sreedhran Pillai

കേരളത്തെ സ്റ്റാലിനിസ്റ്റ് റഷ്യയാക്കാനാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നത്. എന്നാല്‍ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ബഹുമതിയാണ് പിണറായി വിജയനെ കാത്തിരിക്കുന്നത്. കള്ളക്കേസുകളും അന്യായമായ അറസ്റ്റുമായി പോലീസ് വേട്ടയാടുകയാണ്. വിശ്വാസത്തെ തകര്‍ക്കുന്ന രാക്ഷസീയ ശക്തിയായി സിപിഎം മാറിയിരിക്കുന്നു.

ശബരിമല തകര്‍ക്കാന്‍ സിപിഎം ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് നിരീശ്വരവാദികളെ ക്ഷേത്രത്തിനുള്ളിലെത്തിക്കാനുള്ള സിപിഎം ശ്രമം. യുവതീപ്രവേശം സംബന്ധിച്ച സുപ്രിം കോടതി വിധിയില്‍ അത് എപ്പോള്‍ നടപ്പാക്കണമെന്ന് പ്രസ്താവിച്ചിട്ടില്ല. യുവതികളെ നിര്‍ബന്ധമായും ശബരിമല കയറ്റണമെന്നും വിധിയിലില്ല. രാജ്യവിരുദ്ധരായ കമ്യൂണിസ്റ്റുകള്‍ നിരീശ്വരവാദികളെ ആനയും അമ്പാരിയുമായി എഴുന്നള്ളിക്കുകയാണ്.

എന്നാല്‍ കേരളം ബംഗാളിന്റെയും ത്രിപുരയുടെയും വഴിയിലാണ്. ശബരിമല പ്രക്ഷോഭത്തിനു ശേഷം ശബരിമല ഉള്‍ക്കൊള്ളുന്ന നാലു ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിക്കുന്നത്.ആദ്യഘട്ടത്തില്‍ 18 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏഴു സ്ഥാനങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

രണ്ടാംഘട്ടത്തില്‍ സിപിഎം തുടച്ചുമാറ്റപ്പെട്ട നിലയിലാണ്.പത്തനംതിട്ടയില്‍ രണ്ടു സിറ്റിംഗ് സീറ്റുകളില്‍ സിപിഎം നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇടുക്കിയില്‍ മൂന്നു സിറ്റിംഗ് സീറ്റുകളില്‍ പരാജയപ്പെട്ട സിപിഎം കോട്ടയത്തെ രാമപുരത്ത് 17 വോട്ടുകള്‍ മാത്രമാണ് നേടിയത്. ആലപ്പുഴയില്‍ ബിജെപി പുതുതായി രണ്ടുസീറ്റുകള്‍ നേടി. ഇവിടെ സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

കൊല്ലത്ത് ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പങ്കെടുത്ത സമ്മേളനത്തില്‍ മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്ന് മാത്രമായി ലക്ഷങ്ങളാണ് പങ്കെടുത്തത്. കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നതിന്റെ സൂചനകളാണിത്. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന് സമരം തുടരുമെന്നും സെക്രട്ടേറിയറ്റില്‍ നടന്നുവരുന്ന അനിശ്ചിതകാല നിരാഹാരത്തെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ ടി.പി. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ എം. മെഹബൂബ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.

Kozhikode
English summary
PS Sreedharan Pillai on Kollam issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X