Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയത്തില്‍ ശത്രുക്കളേക്കാള്‍ കൂടുതല്‍ മിത്രങ്ങളായ ശത്രുക്കള്‍: ശ്രീധരന്‍പിള്ള

കോഴിക്കോട്: രാഷ്ട്രീയത്തില്‍ ശത്രുക്കളേക്കാള്‍ കൂടുതല്‍ മിത്രങ്ങളിലെ ശത്രുക്കളാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. വിജിൽ ഇന്ത്യ സംഘ ടിപ്പിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ പി കുഞ്ഞിമൂസ, കേണൽ പി എൻ ആയില്യത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എം എസ് എഫിലൂടെ വളരുകയും നേതാവാകുകയും ചെയ്ത കുഞ്ഞിമൂസക്ക് അര്‍ഹമായ പരിഗണന ലഭിച്ചിട്ടുണ്ടോയെന്നത് സംശയമാണ്. പിന്നീട് വന്ന പല നേതാക്കളും കുഞ്ഞിമൂസയുടെ അത്ര നേതൃപാടവമുള്ളവരൊന്നും ആയിരുന്നില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. പുതിയ കാലത്തെ രാഷ്ട്രീയത്തില്‍ പൊതുപ്രവര്‍ത്തകന്‍ അങ്ങോട്ട് കൊടുക്കുന്നതിന് പകരം ഇങ്ങോട്ട് എടുക്കുന്നവനായി മാറിയിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

PS Sreedharan Pillai

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും കള്ളവോട്ട് നടന്നുവെന്ന വിവരം ഇരു മുന്നണികളും ജനാധിപത്യത്തെ അറുകൊല ചെയ്യുന്നുവെന്നതിന്റെ തെളിവാണെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. കള്ളവോട്ട് നടന്നുവെന്ന വാര്‍ത്ത ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. വേണ്ടി വന്നാല്‍ നിയമ നടപടികളൂമായി മുന്നോട്ട് പോകും. കള്ളവോട്ട് നടന്ന സഥലങ്ങളില്‍ റീപോളിംഗ് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് നടപടികള്‍ ആലോചിച്ചു വരുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+