കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുൽഗാന്ധി സേഫ്‌സോൺ തേടുകയാണെന്ന് ശ്രീധരൻപിള്ള; പത്തനംതിട്ടയിലേതു മികച്ച സ്ഥാനാർത്ഥിയെന്നും പിള്ള!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചത് ദേശീയ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കാത്തതിനാലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻപിള്ള. ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. ഇന്ദിരാഗാന്ധിക്ക് ഉത്തരേന്ത്യയിൽ പിടിച്ചുനിൽക്കാൻ കഴിയാത്തപ്പോഴാണ് ചിക്കമംഗലൂരുവിൽ മത്സരിച്ചത്. ഇന്നത്തെ കോൺഗ്രസിന്റെ സ്ഥിതി അതീവ പരിതാപകരമാണ്.

<strong><br>എൽഡിഎഫ് നേതാവ് കമാൽ എം മാക്കീൽ യുഡിഎഫിലേക്ക്; ചുവട് മാറിയത് സാമുദായിക സ്വാധീനമുള്ള സിപിഐ നേതാവ്</strong>
എൽഡിഎഫ് നേതാവ് കമാൽ എം മാക്കീൽ യുഡിഎഫിലേക്ക്; ചുവട് മാറിയത് സാമുദായിക സ്വാധീനമുള്ള സിപിഐ നേതാവ്

കോൺഗ്രസിന്റെ പാർട്ടി പ്രഖ്യാപനം പോലും ജനങ്ങളെ കബളിപ്പിക്കാനാണ്. കേരളത്തിലേക്കു രാഹുൽ വരാൻ കാരണം സിപിഎം നേതാവ് സീതാറാം യച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻപിള്ള. അമേഠിയിൽ സ്മൃതി ഇറാനി ജയിക്കുമെന്ന് ഉറപ്പായതോടെയാണ് രാഹുൽഗാന്ധി കേരളത്തിലെ സേഫ്‌സോണിലേക്കു വരാൻ തയ്യാറായത്.

PS Sreedharan Pillai

വയനാട്ടിൽ വെല്ലുവിളി സ്വീകരിക്കാൻ എൻഡിഎ തയ്യാറാണ്. ഇന്ത്യയിൽ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്നും പിള്ള അവകാശപ്പെട്ടു. പത്തനംതിട്ടയിൽ ബിജെപി തീരുമാനിച്ചിരിക്കുന്നതു മികച്ച സ്ഥാനാർത്ഥിയെയാണ്. താനുൾപ്പെടെയുള്ളവരുടെ അഭിപ്രായം പരിഗണിച്ചാണ് കെ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. ശബരിമല ഉൾപ്പെടുന്ന മണ്ഡലമാണ് പത്തനംതിട്ട. അവിടെ വിജയം സുനിശ്ചിതമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Kozhikode
English summary
PS Sreedharan Pillai's pressmeet about Rahul's arrival in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X