'കട്ടൗട്ടുകള്‍ മാറ്റേണ്ടതില്ല, ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി മാത്രം നടത്തുന്ന വാദത്തില്‍ ഒരു അടിസ്ഥാനവുമില്ല'
കോഴിക്കോട്: പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച ഫുട്‌ബോള്‍ താരങ്ങളായ നെയ്മറിന്റെയും മെസ്സിയുടെയും കട്ടൗട്ടുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്ത് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുമെന്ന പരാതിയിലാണ് പഞ്ചായത്തിന്റെ നടപടി. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ പി ടി എ റഹീം എം എല്‍ എ. പുള്ളാവൂരില്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറുടെയും കട്ടൗട്ടുകള്‍ എടുത്തുമാറ്റണമെന്ന വാദത്തില്‍ കഴമ്പില്ലെന്ന് എം എല്‍ എ പറഞ്ഞു.

സ്ഥലത്ത് സ്ഥാപിച്ച കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അവിടെ സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെട്ടതാണ്. ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചിലയാളുകള്‍ ഉയര്‍ത്തുന്ന വാദത്തിന് ഒരടിസ്ഥാനവുമില്ലെന്ന് എം എല്‍ എ പറഞ്ഞു. ഈ വിഷയത്തില്‍ മെസ്സിക്കും നെയ്മര്‍ക്കും ഫുട്‌ബോള്‍ ആരാധകരുടെ ആഹ്ലാദത്തിനുമൊപ്പമാണ്. ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന കാല്‍പന്ത് കളിക്കൊപ്പമാണെന്ന് എം എല്‍ എ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

പുള്ളാവൂരില്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറുടെയും കട്ടൗട്ടുകള്‍ എടുത്തുമാറ്റണമെന്ന വാദത്തില്‍ കഴമ്പില്ല. കട്ടൗട്ടുകള്‍ സ്ഥാപിച്ച സ്ഥലം ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൊടുവള്ളി നഗരസഭയുടെയും അതിര്‍ത്തിയിലാണെങ്കിലും രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ല.

എന്‍.ഐ.ടിയുടെ കുടിവെള്ള സംവിധാനത്തിനുവേണ്ടി സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭാഗമാണിത്. എന്‍.ഐ.ടിയുടെ ചെക്ക് ഡാമിനോട് ചേര്‍ന്നുള്ള സ്ഥലത്ത് സ്ഥാപിച്ച കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അവിടെ സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെട്ടതാണ്. ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചിലയാളുകള്‍ ഉയര്‍ത്തുന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല. ഈ വിഷയത്തില്‍ മെസ്സിക്കും നെയ്മര്‍ക്കും ഫുട്‌ബോള്‍ ആരാധകരുടെ ആഹ്ലാദത്തിനുമൊപ്പമാണ്. ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന കാല്‍പന്ത് കളിക്കൊപ്പമാണ്.

കട്ടൗട്ടുകള്‍ സ്ഥാപിച്ചതിനെതിരെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാത്തമംഗലം പഞ്ചായത്തിന്റെ നടപടി. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ അഭിഭാഷകന്‍ ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്‍രെ കുറിപ്പ് ഇങ്ങനെയാണ്.

തുടര്‍ന്ന് ബ്രസീല്‍ ആരാധകര്‍ എന്ന് പറയപ്പവടുവര്‍ നെയ്മരുടെഅതിനേക്കാള്‍ കൂറ്റന്‍ ഫ്‌ലാക്‌സുകള്‍ അതീവ പരിസ്ഥിതി ലോല പ്രദേശത്ത് സ്ഥാപിച്ചു മത്സരം നടത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ സ്ഥലം ഡി എഫ് ഒ റേഞ്ചര്‍ എന്നുവര്‍ക്ക് പരാതി നല്‍കിയിട്ടിട്ടുണ്ട്.

തുടര്‍ന്ന് ബ്രസീല്‍ ആരാധകര്‍ എന്ന് പറയപ്പവടുവര്‍ നെയ്മരുടെഅതിനേക്കാള്‍ കൂറ്റന്‍ ഫ്‌ലാക്‌സുകള്‍ അതീവ പരിസ്ഥിതി ലോല പ്രദേശത്ത് സ്ഥാപിച്ചു മത്സരം നടത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ സ്ഥലം ഡി എഫ് ഒ റേഞ്ചര്‍ എന്നുവര്‍ക്ക് പരാതി നല്‍കിയിട്ടിട്ടുണ്ട്.

ഈ പരാതി തെളിവ് സഹിതം സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും കൈമാറുന്നതാണ്. മേല്‍ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭിഭാഷകന്‍ എന്ന നിലയിലും, വന്യജീവി സാങ്കേതിത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയിലും , പ്രകൃതി സ്‌നേഹി അഭ്യര്‍ത്ഥിക്കുന്നു.












Click it and Unblock the Notifications