കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുണ്യം പൂങ്കാവനം പദ്ധതി: സന്ദേശ തീർത്ഥയാത്രയ്ക്ക് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്ന് തുടക്കം

Google Oneindia Malayalam News

കോഴിക്കോട്: കേരള പോലീസും ദേവസ്വം ബോർഡും മറ്റ് ചില പ്രധാന വകുപ്പുകളും ചേർന്ന് ശബരിമലയിൽ നടത്തിവരുന്ന പുണ്യം പൂങ്കാവനം പദ്ധതിയോട് അനുബന്ധിച്ച് സന്നിധാനത്തേക്ക് നടത്തുന്ന തദ്ദേശ തീർത്ഥയാത്രയ്ക്ക് തുടക്കമായി. കോഴിക്കോട്ടെ ശ്രീകണ്ഠേശ്വരം ക്ഷേത്ര സന്നിധിയിൽ നിന്നാണ് യാത്രയ്ക്ക് തുടക്കമായിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി ഡിഐജി എവി ജോർജ് ഐപിഎസ്സും മാതൃഭൂമി മാനേജിംഗ് ചെയർമാനും ശ്രീകണ്ഠേശ്വരം ക്ഷേത്രം പ്രസിഡന്റുമായ പിവി ചന്ദ്രനും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

 കണ്ണൂർ കോട്ടയം പഞ്ചായത്തിൽ പോര് കനപ്പിച്ച് ഇടത്- വലത് മുന്നണികൾ: കരുത്തറിയിക്കാൻ ബിജെപിയും കണ്ണൂർ കോട്ടയം പഞ്ചായത്തിൽ പോര് കനപ്പിച്ച് ഇടത്- വലത് മുന്നണികൾ: കരുത്തറിയിക്കാൻ ബിജെപിയും

kozhicode-

ചടങ്ങിൽ പുണ്യം പുങ്കാവനം പദ്ധതി നടപ്പാക്കി വരുന്ന 10 ക്ഷേത്രങ്ങൾക്ക് മുൻഗണന നൽകി ചെടികൾ നൽകി. തീർത്ഥയാത്രാ സംഘം കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ 20 ഓളം ക്ഷേത്രങ്ങൾ സന്ദർശിച്ച് പൂങ്കാവനമാക്കാനുള്ള ചെടികളും വിതരണം ചെയ്യും. ഡിസംബർ അഞ്ചിന് എരുമേലിയിൽ എത്തിച്ചേരുന്ന സംഘം ഡിസംബർ ആറിന് ഘോഷയാത്രയായി ശബരിമല സന്നിധാനത്തേക്ക് എത്തിച്ചേർന്ന് ദേവസ്വം ബോർഡ് അനുവദിച്ച സ്ഥലത്ത് ചെടികൾ നടും. ശുചിത്വഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുണ്യം പൂങ്കാവനം നിലവിൽ ശബരിമലയിൽ അനുഷ്ഠിച്ച് പോരുന്നത്.

Kozhikode
English summary
Punyam Poonkavanam scheme get flag off from Sree Kanteswara temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X