പുള്ളാവൂര്‍ പുഴ ഇനി 'സുഖമായി' ഒഴുകും; മെസിയും നെയ്മറും റൊണാള്‍ഡോയും കളം വിടുന്നു
കോഴിക്കോട്: ഖത്തര്‍ ലോകകപ്പ് തുടങ്ങിയതിന് പിന്നാലെ കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശം ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ കൂറ്റന്‍ കട്ടൗട്ടുകള്‍ ചൊവ്വാഴ്ച മാറ്റും. ലോകകപ്പ് പൂരം അവസാനിച്ചതോടെ ആണ് ഉടനടി കട്ടൗട്ടുകള്‍ മാറ്റാന്‍ ആരാധകര്‍ തീരുമാനിച്ചത്. അര്‍ജന്റീനന്‍ താരം ലയണല്‍ മെസി, ബ്രസീല്‍ താരം നെയ്മര്‍, പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരുടെ കൗട്ടുകളായിരുന്നു പുള്ളാവൂര്‍ പുഴയില്‍ ഉണ്ടായിരുന്നത്.
ലോകകപ്പ് ആവേശം തുടങ്ങിയതിന് തൊട്ടുപിന്നലെ അര്‍ജന്റീനന്‍ താരം ലയണല്‍ മെസിയുടെ കട്ടൗട്ട് ആണ് ആദ്യം പുള്ളാവൂര്‍ പുഴയില്‍ ഉയര്‍ന്നത്. ഇത് ലോകശ്രദ്ധ ആകര്‍ഷിച്ചു. അര്‍ജന്റീന ദേശീയ ടീം വരെ ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതിനി പിന്നാലെ ആണ് ബ്രസീല്‍ ആരാധകര്‍ സൂപ്പര്‍താരം നെയ്മറിന്റെ കട്ടൗട്ടും പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ചത്.

ഇതോടെ കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ ആകെ പ്രതിനിധിയായി പുള്ളാവൂര്‍ മാറി. ഇതിനിടെ ആണ് ചില വിവാദങ്ങളും തലപൊക്കിയത്. അഡ്വ ശ്രീജിത്ത് പെരുമന പുള്ളാവൂര്‍ പുഴയിലെ കട്ടൗട്ടുകള്‍ക്കെതിരെ രംഗത്തെത്തി. കൗട്ടുട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിന് ഭീഷണിയാണ് എന്നും കട്ടൗട്ടുകള്‍ നീക്കം ചെയ്യണം എന്നും ആവശ്യപ്പെട്ട് കൊണ്ടാണ് ശ്രീജിത്ത് പെരുമന രംഗത്തെത്തിയത്.

എന്നാല്‍ ഇതിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് അഡ്വ ശ്രീജിത്ത് പെരുമന ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത് എന്ന് സോഷ്യല്‍ മീഡിയയില്‍ ഫുട്‌ബോള്‍ ആരാധകര്‍ പറഞ്ഞു. എന്നാല്‍ കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു എന്ന ആരോപണത്തില്‍ ശ്രീജിത്ത് പെരുമന ഉറച്ച് നിന്നു. ഇക്കാര്യം് ചൂണ്ടിക്കാട്ടി അദ്ദേഹം പഞ്ചായത്തില്‍ പരാതി നല്‍കുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തില്‍ കട്ടൗട്ടുകള്‍ എടുത്തുമാറ്റുമെന്ന് അഭ്യൂഹമുയര്‍ന്നു. എന്നാല്‍ കട്ടൗട്ടുകള്‍ എടുത്ത് മാറ്റില്ല എന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു എന്നാല്‍ ഇതിന് എതിരേയും ശ്രീജിത്ത് പെരുമന രംഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ടും പുള്ളാവര്‍ പുഴയില്‍ ഉയര്‍ന്നത്. പിന്നീട് ഫിഫ വരെ ഈ കട്ടൗട്ടുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഷെയര്‍ ചെയ്തിരുന്നു.

അതേസമയം ലോകകപ്പ് ഞായറാഴ്ച അവസാനിച്ചതോടെ കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ കൊടുവള്ളി നഗരസഭ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് കട്ടൗട്ടുകള്‍ നീക്കും എന്ന് ഫുട്‌ബോള്‍ ആരാധകര്‍ വ്യക്തമാകക്കിയിട്ടുണ്ട്. ലോകക്കപ്പിന് ഒരു മാസം മുന്‍പ് തന്നെ പുള്ളാവൂരിലെ ഈ ഉയര്‍ന്ന കട്ടൗട്ടുകള്‍ ലോക ശ്രദ്ധ നേടിയിരുന്നു.












Click it and Unblock the Notifications