• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിങ്കല്‍ ക്വാറിയുടെ ആഘാതത്തില്‍ വീടുകള്‍ക്ക് വിള്ളല്‍; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

Google Oneindia Malayalam News

കോഴിക്കോട്: താമരശ്ശേരി ഒടുക്കത്തിപ്പൊയിലില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി കാരണം വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ച് ജനങ്ങള്‍ പ്രാണഭയത്തിലാണ് കഴിയുന്നതെന്ന നാട്ടുകാരുടെ പരാതി, അധികൃതര്‍ നിഷേധിച്ച സാഹചര്യത്തില്‍ വൈബ്രേഷന്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ പഠനം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവ് നല്‍കിയത്. സ്വീകരിച്ച നടപടികള്‍ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജില്ലാ ജിയോളജിസ്റ്റും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒടുക്കത്തിപൊയില്‍ നിവാസികള്‍ താമസിക്കുന്നത് ക്വാറിയുടെ 200 മീറ്റര്‍ പരിധിക്ക് പുറത്താണെന്നും ക്വാറിയുടെ പ്രവര്‍ത്തനം കാരണമാണോ വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചതെന്ന് സ്ഥിതീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഓമശേരി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. വിദഗ്ദ്ധ പഠനം നടത്തി ഇക്കാര്യം സ്ഥിതീകരിക്കുകയാണെങ്കില്‍ ക്വാറിക്ക് നല്‍കിയ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു വിരുതന്‍; ജീനിയസാണെങ്കില്‍ കണ്ടെത്താം, 5 സെക്കന്‍ഡ് തരാംസ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു വിരുതന്‍; ജീനിയസാണെങ്കില്‍ കണ്ടെത്താം, 5 സെക്കന്‍ഡ് തരാം

3.105 ഹെക്ടര്‍ സ്ഥലത്ത് പ്രതിവര്‍ഷം 120500 ടണ്‍ കരിങ്കല്ല് ഖനനം ചെയ്യാനാണ് 12 വര്‍ഷത്തേക്ക് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. 2030 വരെ ലൈസന്‍സിന് കാലാവധിയുണ്ട്. വിള്ളലിന്റെ കാരണം കണ്ടെത്താന്‍ വൈബ്രേഷന്‍ ടെസ്റ്റ് നടത്തുന്നതിന് ക്വാറി ഉടമക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റ് കമ്മീഷനെ അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച ശേഷമാണ് കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് ഉത്തരവ് നല്‍കിയത്.

കാമുകിക്കായി ഈ യുവാവ് എത്ര പണം വേണമെങ്കിലും മുടക്കും; പകരം സ്‌നേഹം മാത്രം മതി, വൈറലായി സംഭവംകാമുകിക്കായി ഈ യുവാവ് എത്ര പണം വേണമെങ്കിലും മുടക്കും; പകരം സ്‌നേഹം മാത്രം മതി, വൈറലായി സംഭവം

അതേസമയം അശാസ്ത്രീയമായ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി ഏകീകരണ നയത്തിനെതിരെ ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ വെള്ളിയാഴ്ച കോഴിക്കോട്ട് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ഖാദര്‍ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ ഏകപക്ഷീയമായി പൊതു വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ എഫ്എച്ച്എസ്ടിഎ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ഇതിനിടെ പാലുത്പ്പന്നങ്ങള്‍ക്കും ഡെയറി ഉത്പ്പന്നങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന നികുതി ഒഴിവാക്കണമെന്നും ക്ഷീരോത്പാദക സഹകരണ സംഘങ്ങളില്‍ നിന്ന് ആദായ നികുതി ഈടാക്കുന്നത് ഒഴിവാക്കണമെന്നും മലബാര്‍ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍ 33ാമത് വാര്‍ഷിക പൊതുയോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഡോക്ടര്‍ മരുന്ന് നല്‍കി, യുവാവിന് സംഭവിച്ചത് വന്‍ മാറ്റം; വെയിലത്ത് ഇറങ്ങിയാല്‍ പണി കിട്ടുംഡോക്ടര്‍ മരുന്ന് നല്‍കി, യുവാവിന് സംഭവിച്ചത് വന്‍ മാറ്റം; വെയിലത്ത് ഇറങ്ങിയാല്‍ പണി കിട്ടും

Kozhikode
English summary
quarry issue: human rights commission recommends for a expert committe study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X