കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുകയില വിരുദ്ധ കോഴിക്കോടിനായി ക്വിറ്റ് ടു കെയർ കാമ്പയിൻ: പിന്നിൽ സിഎംഐ സ്‌കൂൾ വിദ്യാർത്ഥിനി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പുകയില വിരുദ്ധ കോഴിക്കോടിനായി ജില്ലാഭരണകൂടവും ദേശീയ ആരോഗ്യ ദൗത്യവും മുൻകൈയെടുത്ത് നടപ്പിലാക്കുന്ന ക്വിറ്റ് ടു കെയർ കാമ്പയിനിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ എസ്. സാംബശിവ റാവു നിർവഹിച്ചു. പോലീസ്, എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെ യാണ് പദ്ധതി. ക്വിറ്റ് കെയർ എന്ന ആശയം മുന്നോട്ടു വെച്ച സി എം ഐ സ്‌കൂൾ വിദ്യാർത്ഥിനി വി. ശ്രീലക്ഷ്മി ഇതേക്കുറിച്ച് വിശദീകരണം നടത്തി. ശ്രീലക്ഷ്മി മുൻപ് യുഎഇയിൽ ബോധവത്കരണ കാമ്പയിനിലൂടെ ഇരുന്നൂറോളം പേരെ പുകവലിയിൽ നിന്നും മോചിപ്പിച്ചിട്ടുണ്ട്.

ലക്ഷ്യം മറ്റൊന്ന്, കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജിക്കൊരുങ്ങി നേതാക്കള്‍,, വിവേക് താങ്കയ്ക്ക് പിന്നാലെലക്ഷ്യം മറ്റൊന്ന്, കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജിക്കൊരുങ്ങി നേതാക്കള്‍,, വിവേക് താങ്കയ്ക്ക് പിന്നാലെ

ക്വിറ്റ് ടു കെയർ ക്ലബ് രൂപീകരണം, ചലഞ്ച് ഫോർ സ്‌കൂൾ, അംബാസഡർ പ്രോഗ്രാം, വിവിധ മത്സരങ്ങൾ തുടങ്ങിയ ഘട്ടങ്ങളിലൂടെ വിദ്യാർത്ഥികളിൽ പുകയിലക്കെതിരെയുള്ള പ്രവർത്തനങ്ങൾ സജീവമാക്കുകയാണ് ലക്ഷ്യമെന്ന് ശ്രീലക്ഷ്മി പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായി ഓരോ ഗവൺമെന്റ് /എയ്ഡഡ് സ്‌കൂളുകളിൽ നിന്നും രണ്ട് വിദ്യാർഥികളെയും ഒരു നോഡൽ ടീച്ചറിനെയും തിരഞ്ഞെടുക്കും. ഇവരിലൂടെ ആണ് കൂടുതൽ പേരിലേക്ക് ക്വിറ്റ് ടു കെയർ ക്യാമ്പെയിൻ വ്യാപിപ്പിക്കുക. കാലിക്കറ്റ് ഓക്‌സ്‌ഫോർഡ് സ്‌കൂൾ വിദ്യാർത്ഥിനിയും ക്വിറ്റു ടു ക്യാമ്പയിൻ അംബാസഡറുമായ തമന്ന കുട്ടികളോട് സംസാരിച്ചു. ലഹരി ഉപയോഗം പോലുള്ള സാമൂഹ്യ പ്രശ്‌നങ്ങളെ ചെറുക്കാൻ വിദ്യാർത്ഥികളും സഹകരിക്കുന്നതിലൂടെ നല്ല മാതൃക ഒരുക്കാൻ കഴിയുമെന്ന് കളക്ടർ പറഞ്ഞു.

cigarette3-03

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ അധ്യക്ഷത വഹിച്ചു. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി.സി. ഹരിദാസൻ , ഡെപ്യൂട്ടി കമ്മീഷണർ ഓഫ് എക്‌സൈസ് വി.ആർ. അനിൽകുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ. സുരേഷ് കുമാർ , അഡീ ഡി.എം.ഒ എസ് എൻ രവികുമാർ, അഡീ. ഡി.എം.ഒ ആശാദേവി, ജില്ലാ മാസ് മീഡിയ ഓഫീസർ മണി എംപി, ചിന്മയ വിദ്യാലയം പ്രിൻസിപ്പൽ കെ,.ി ശ്രീജിത്ത്,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ തുടങ്ങിയവർ പങ്കെടുത്തു.

Kozhikode
English summary
Quit to Care campaign against tobacco
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X