കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ പേവിഷ പ്രതിരോധത്തിന് ശക്തമായ നീക്കം; പുതിയ പ്രതിരോധ ക്ലിനിക്ക് ആരംഭിച്ചു

Google Oneindia Malayalam News

കോഴിക്കോട്: ഗവ.ജനറല്‍ ആശുപത്രിയില്‍ (ബീച്ച് ആശുപത്രി) പേവിഷ ബാധ പ്രതിരോധ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ഉമ്മര്‍ ഫാറൂഖ്.വി നിര്‍വ്വഹിച്ചു.

പേവിഷ ബാധ ഉണ്ടാക്കുന്ന മൃഗങ്ങളുടെ കടി ഏറ്റവര്‍ക്കായി പ്രത്യേക പരിചരണവും ചികിത്സയും നല്‍കുക, സമൂഹത്തില്‍ പേവിഷ ബാധക്കെതിരെ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് പ്രതിരോധ ക്ലിനിക്കിന്റെ ലക്ഷ്യങ്ങള്‍. ഇതിനായി പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സേവനം ക്ലിനിക്കില്‍ ലഭ്യമാക്കും.

1

മൃഗങ്ങളുടെ കടിയേറ്റ മുറിവുകള്‍ കഴുകുന്നതിനുള്ള സംവിധാനം, വാക്സിന്റെയും, ആന്റി റാബീസ് സിറത്തിന്റെയും ലഭ്യത, വിദഗ്ധ സേവനം വേണ്ടവര്‍ക്കായി റഫറല്‍ സംവിധാനം എന്നിവയാണ് ക്ലിനിക്കില്‍ ലഭിക്കുക. ദേശീയ ആരോഗ്യ ദൗത്യം മുഖേനയാണ് ക്ലിനിക്ക് സജ്ജമാക്കിയിട്ടുള്ളത്.

തിളച്ചുമറിഞ്ഞ് സമുദ്രം, അഗ്നിപര്‍വത സ്‌ഫോടനമല്ല; ലോകശക്തിയുടെ അട്ടിമറി, ആരാണ് ആ അജ്ഞാതന്‍?തിളച്ചുമറിഞ്ഞ് സമുദ്രം, അഗ്നിപര്‍വത സ്‌ഫോടനമല്ല; ലോകശക്തിയുടെ അട്ടിമറി, ആരാണ് ആ അജ്ഞാതന്‍?

നേരത്തെ നിര്‍ണായകമായ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലും ജില്ലയിലുണ്ടായിരുന്നു. രാത്രിയില്‍ നഗരത്തില്‍ കക്കൂസ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് കേസ് തീര്‍പ്പാക്കി.

ഈ ചിത്രത്തില്‍ ആനപന്തിയില്‍ ഒളിഞ്ഞിരിപ്പുണ്ട് രഹസ്യം; തലപുകച്ചാല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ ആനപന്തിയില്‍ ഒളിഞ്ഞിരിപ്പുണ്ട് രഹസ്യം; തലപുകച്ചാല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാം

വീടുകളിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ കരാറെടുക്കുന്നവര്‍ വീടുകളില്‍ നിന്നും രാത്രിയില്‍ ശേഖരിക്കുന്ന കക്കൂസ് മാലിന്യം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തള്ളുന്നതായി ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് സിറ്റി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നഗരസഭാ സെക്രട്ടറിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. നഗരസഭയുടെ ഹെല്‍ത്ത് സ്‌ക്വാഡ് ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ വ്യാപകമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സെപ്‌റ്റേജ് ട്രീറ്റ്‌മെന്റിനായി നഗരസഭ നിര്‍മ്മിക്കുന്ന 100 കെ എല്‍ ഡി ശേഷിയുള്ള പ്ലാന്റിന്റെ ജോലികള്‍ 2020 മാര്‍ച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഹെല്‍ത്ത് സ്‌ക്വാഡുകള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് 2018 മുതല്‍ 7 കേസുകളില്‍ നിന്നായി 2,70,070 രൂപ പിഴ ചുമത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി. എസി ഫ്രാന്‍സിസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ ക്ഷമിക്കണം: പരാതി പിന്‍വലിക്കുമെന്ന സൂചന നല്‍കി പരാതിക്കാരികാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ ക്ഷമിക്കണം: പരാതി പിന്‍വലിക്കുമെന്ന സൂചന നല്‍കി പരാതിക്കാരി

Kozhikode
English summary
rabies vaccination clinic opened in kozhikode beach hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X