കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താമരശ്ശേരിയിൽ പെൺകുട്ടിക്കെതിരെ റാഗിങ്; വസ്ത്രധാരണത്തിന്റെ പേരിൽ അധിക്ഷേപം, പ്രതിഷേധവുമായി എസ്എഫ്ഐ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: താമരശ്ശേരി കോരങ്ങാട് ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന് വിധേയമാക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവം അപലപനീയമാണ്.

<strong><br>63 കോടി രൂപയുടെ ക്വട്ടേഷൻ; ആത്മാർത്ഥ സുഹൃത്തിനെ കൊലപ്പെടുത്തി കൗമാരക്കാരി</strong>
63 കോടി രൂപയുടെ ക്വട്ടേഷൻ; ആത്മാർത്ഥ സുഹൃത്തിനെ കൊലപ്പെടുത്തി കൗമാരക്കാരി

വസ്ത്രധാരണത്തിൻ്റെ പേരിൽ റാഗിങ് നേരിട്ട ഒന്നാം വർഷ വിദ്യാർത്ഥികൾ മാരക പരിക്കുകളോടെ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടിയിരിക്കുകയാണ്. മെമ്പർഷിപ്പ് കാമ്പയിൻ്റെ ഭാഗമായി സ്ക്കൂളിൽ എത്തിയ എസ് എഫ് ഐ പ്രവർത്തകരാണ് തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്

Ragging

കലാലയത്തിൽ പഠിക്കാൻ കടന്നുവരുന്ന വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും ആക്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാമ്പസിന്റെ സമാധാനന്തരീക്ഷം നിലനിർത്തണമെന്നും എസ് എഫ് ഐ കോഴിക്കോട് സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

Kozhikode
English summary
Ragging against girl in Thamarassery Vocational higher secondary school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X