കെഎംസിടി യിൽ വിദ്യാർഥിക്ക് റാഗിങിൽ പരുക്ക്, ശരീരമാസകലം ചവിട്ടു കുത്തും, മൂക്കിനിന്ന് ചോര വന്നു, ക്രൂര പീഡനം!!
കോഴിക്കോട്: സീനിയർ വിദ്യാർഥികളുടെറാഗിങിനെ തുടർന്ന് മുക്കം കെ.എം.സി.ടി ആർട്സ് കോളേജ് വി ദ്യാർഥിക്ക് പരുക്കേറ്റു. രണ്ടാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥി ഗോതമ്പറോഡ് സ്വദേശി എ.പി ഫാസിലിനെയാണ് അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്.
മുഖത്തും ചെവിക്കും അടക്കം ശരീരമാസകലം ചവിട്ടും കുത്തുമേറ്റ് പരിക്കുകളുമായി രണ്ടുദിവസം മുക്കം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂക്കില്‍ നിന്നും രക്തം വാര്‍ന്നു. മുപ്പതോളം സീനിയര്‍ വിദ്യാര്‍ഥികളാണ് ഫാസിലിനെ ആക്രമണത്തിനിരയാക്കിയത്.

കുട്ടിയുടെ മാതാവ് ഫാത്തിമ രേഖാമൂലം പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അവര്‍ പറയുന്നു. മുക്കം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയെങ്കിലും ശരീരമാസകലം വേദനയാതിനാല്‍ വിദഗ്ദ ചികിത്സ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications