ദീപക് മിശ്ര ബെഞ്ച് ഫിക്സിങ് നടത്തി, സുഗതനെ വച്ചു മതില്‍കെട്ടുന്നതു കോമഡി: രാഹുല്‍ ഈശ്വര്‍
കോഴിക്കോട്: മാച്ച് ഫിക്സിങ് പോലെ ബെഞ്ച് ഫിക്സിങ് നടത്തിയാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശബരിമല വിധി പ്രഖ്യാപിച്ചതെന്ന് രാഹുല്‍ ഈശ്വര്‍. ഹാദിയയെ മോചിപ്പിക്കണമെന്നു പറഞ്ഞ താന്‍ വര്‍ഗീയവാദിയും തെരുവില്‍ ഭോഗിക്കണമെന്നു പറഞ്ഞ സി.പി സുഗതന് മതേതരവാദിയും ആവുന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാടുകളെന്നും രാഹുല്‍ ഈശ്വര്‍ പരിഹസിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിധിയെപ്പറ്റി താന്‍ ആദ്യം മുതല്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ ജഡ്ജി കുര്യന് ജോസഫ് പറഞ്ഞിരിക്കുന്നത്. കേസ് ആദ്യം കേട്ട കുര്യന് ജോസഫിനെ വരുതിയില്‍ നിര്‍ത്താന്‍ കഴിയില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹത്തെ മാറ്റി തനിക്കിഷ്ടപ്പെട്ടവരെ ബെഞ്ചില്‍ ഉള്‍പ്പെടുത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്. ഇത്തരത്തില്‍ ബെഞ്ച് ഫിക്സിങ് നടത്തിയാണ് ശബരിമല കേസ് ദീപക് മിശ്ര അട്ടിമറിച്ചത്. ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉദ്യമങ്ങളുടെ ഭാഗമാണ് ഇത്. ഇതിനുവേണ്ടിയാണ് ജെല്ലിക്കെട്ട് നിരോധന ഉത്തരവു കൊണ്ടുവന്നത്. അതു മുന്നില്‍ക്കാണിച്ച് മുസ്ലിംകളുടെ ഈദ് ബലി നിരോധിക്കുകയാണ് സര്‍ക്കാരിന് ആവശ്യം. സര്‍ക്കാരിന്റെ ഗൂഢതന്ത്രങ്ങള്‍ സമര്‍ഥമായി നടപ്പാക്കുകയാണ് ദീപക് മിശ്ര ചെയ്തുകൊണ്ടിരുന്നത്.

ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച ശേഷം അത് സ്ത്രീസ്വാതന്ത്ര്യമായി ഉയര്‍ത്തിക്കാട്ടി മുസ്ലിം സ്ത്രീകള്‍ക്കു സ്വാതന്ത്ര്യമില്ല എന്നു പറഞ്ഞ് ഏക സിവില്‍കോഡ് കൊണ്ടുവരണം. അതാണ് പദ്ധതി. സ്ത്രീസ്വാതന്ത്ര്യം എന്നു കേട്ടപ്പോള്‍ പാവത്തുങ്ങളായ ഇടതുപക്ഷക്കാര്‍ അതാണല്ലോ ശരി എന്നു കരുതി. ഇടതുപക്ഷത്തിന്റെ ഉള്‍പ്പെടെ 71 എംപിമാര്‍ ഒപ്പിട്ടാണ് ദീപക് മിശ്രയ്ക്കെതിരെ അവിശ്വാസം കൊണ്ടുവന്നത്. അതു മറന്നോ എന്ന് ഇടതുപക്ഷം വ്യക്തമാക്കണം. ഇന്ത്യയില്‍ അഴിമതി കാരണം ആത്മഹത്യ ചെയ്ത ഏക മുഖ്യമന്ത്രി അരുണാചല്‍ പ്രദേശിലെ കലിക്കൊ പുള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ദീപക് മിശ്രയ്ക്കെതിരെ ആരോപിച്ചിരിക്കുന്നത് 37 കോടിയുടെ അഴിമതിയാണ്. ഇത്തരമൊരാളെയാണ് ഇടുതപക്ഷം ഏറ്റിനടക്കുന്നത്.
ആര്‍ത്തുങ്കല്‍ പള്ളി പൊളിക്കണമെന്നു ഹിന്ദു പാര്‍ലമെന്റിലെ ചിലര്‍ പറഞ്ഞപ്പോള്‍ അത് എന്നെപ്പോലുള്ള അവസാനത്തെ ഹിന്ദുവിന്റെയും നെഞ്ചത്തു ചവിട്ടിയേ സാധ്യമാകൂ എന്ന് നിലപാടെടുത്തവനാണ് ഞാന്‍. ആ ഞാന്‍ ഇവര്‍ക്കു വര്‍ഗീയവാദിയായി. ബാബരി മസ്ജിദ് തകര്‍ത്ത് അതില്‍നിന്നുള്ള കല്ലെടുത്തു കൈയില്‍പ്പിടിച്ച് ആഹ്ലാദം പ്രകടിപ്പിച്ച സി.പി സുഗതന് ഇടതുപക്ഷത്തിന് മതേതരനുമായി. അഖിലാ ഹാദിയയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കണമെന്നു പറഞ്ഞ ഞാന്‍ സ്ത്രീ വിരുദ്ധന്‍. അവളെ വെടിവെച്ചു കൊല്ലണമെന്നു പറഞ്ഞ സുഗതന് സ്ത്രീ സ്വാതന്ത്ര്യവാദി. ഇത്തരത്തില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ കാര്യം വലിയ കോമഡിയാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications