• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ദീപക് മിശ്ര ബെഞ്ച് ഫിക്‌സിങ് നടത്തി, സുഗതനെ വച്ചു മതില്‍കെട്ടുന്നതു കോമഡി: രാഹുല്‍ ഈശ്വര്‍

  • By Desk

കോഴിക്കോട്: മാച്ച് ഫിക്‌സിങ് പോലെ ബെഞ്ച് ഫിക്‌സിങ് നടത്തിയാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശബരിമല വിധി പ്രഖ്യാപിച്ചതെന്ന് രാഹുല്‍ ഈശ്വര്‍. ഹാദിയയെ മോചിപ്പിക്കണമെന്നു പറഞ്ഞ താന്‍ വര്‍ഗീയവാദിയും തെരുവില്‍ ഭോഗിക്കണമെന്നു പറഞ്ഞ സി.പി സുഗതന്‍ മതേതരവാദിയും ആവുന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാടുകളെന്നും രാഹുല്‍ ഈശ്വര്‍ പരിഹസിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിധിയെപ്പറ്റി താന്‍ ആദ്യം മുതല്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ ജഡ്ജി കുര്യന്‍ ജോസഫ് പറഞ്ഞിരിക്കുന്നത്. കേസ് ആദ്യം കേട്ട കുര്യന്‍ ജോസഫിനെ വരുതിയില്‍ നിര്‍ത്താന്‍ കഴിയില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹത്തെ മാറ്റി തനിക്കിഷ്ടപ്പെട്ടവരെ ബെഞ്ചില്‍ ഉള്‍പ്പെടുത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്. ഇത്തരത്തില്‍ ബെഞ്ച് ഫിക്‌സിങ് നടത്തിയാണ് ശബരിമല കേസ് ദീപക് മിശ്ര അട്ടിമറിച്ചത്. ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉദ്യമങ്ങളുടെ ഭാഗമാണ് ഇത്. ഇതിനുവേണ്ടിയാണ് ജെല്ലിക്കെട്ട് നിരോധന ഉത്തരവു കൊണ്ടുവന്നത്. അതു മുന്നില്‍ക്കാണിച്ച് മുസ്ലിംകളുടെ ഈദ് ബലി നിരോധിക്കുകയാണ് സര്‍ക്കാരിന് ആവശ്യം. സര്‍ക്കാരിന്റെ ഗൂഢതന്ത്രങ്ങള്‍ സമര്‍ഥമായി നടപ്പാക്കുകയാണ് ദീപക് മിശ്ര ചെയ്തുകൊണ്ടിരുന്നത്.

ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച ശേഷം അത് സ്ത്രീസ്വാതന്ത്ര്യമായി ഉയര്‍ത്തിക്കാട്ടി മുസ്ലിം സ്ത്രീകള്‍ക്കു സ്വാതന്ത്ര്യമില്ല എന്നു പറഞ്ഞ് ഏക സിവില്‍കോഡ് കൊണ്ടുവരണം. അതാണ് പദ്ധതി. സ്ത്രീസ്വാതന്ത്ര്യം എന്നു കേട്ടപ്പോള്‍ പാവത്തുങ്ങളായ ഇടതുപക്ഷക്കാര്‍ അതാണല്ലോ ശരി എന്നു കരുതി. ഇടതുപക്ഷത്തിന്റെ ഉള്‍പ്പെടെ 71 എംപിമാര്‍ ഒപ്പിട്ടാണ് ദീപക് മിശ്രയ്‌ക്കെതിരെ അവിശ്വാസം കൊണ്ടുവന്നത്. അതു മറന്നോ എന്ന് ഇടതുപക്ഷം വ്യക്തമാക്കണം. ഇന്ത്യയില്‍ അഴിമതി കാരണം ആത്മഹത്യ ചെയ്ത ഏക മുഖ്യമന്ത്രി അരുണാചല്‍ പ്രദേശിലെ കലിക്കൊ പുള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ദീപക് മിശ്രയ്‌ക്കെതിരെ ആരോപിച്ചിരിക്കുന്നത് 37 കോടിയുടെ അഴിമതിയാണ്. ഇത്തരമൊരാളെയാണ് ഇടുതപക്ഷം ഏറ്റിനടക്കുന്നത്.

ആര്‍ത്തുങ്കല്‍ പള്ളി പൊളിക്കണമെന്നു ഹിന്ദു പാര്‍ലമെന്റിലെ ചിലര്‍ പറഞ്ഞപ്പോള്‍ അത് എന്നെപ്പോലുള്ള അവസാനത്തെ ഹിന്ദുവിന്റെയും നെഞ്ചത്തു ചവിട്ടിയേ സാധ്യമാകൂ എന്ന് നിലപാടെടുത്തവനാണ് ഞാന്‍. ആ ഞാന്‍ ഇവര്‍ക്കു വര്‍ഗീയവാദിയായി. ബാബരി മസ്ജിദ് തകര്‍ത്ത് അതില്‍നിന്നുള്ള കല്ലെടുത്തു കൈയില്‍പ്പിടിച്ച് ആഹ്ലാദം പ്രകടിപ്പിച്ച സി.പി സുഗതന്‍ ഇടതുപക്ഷത്തിന് മതേതരനുമായി. അഖിലാ ഹാദിയയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കണമെന്നു പറഞ്ഞ ഞാന്‍ സ്ത്രീ വിരുദ്ധന്‍. അവളെ വെടിവെച്ചു കൊല്ലണമെന്നു പറഞ്ഞ സുഗതന്‍ സ്ത്രീ സ്വാതന്ത്ര്യവാദി. ഇത്തരത്തില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ കാര്യം വലിയ കോമഡിയാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

Kozhikode

English summary
Rahul easwar against former sc cheif justice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X