കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിപക്ഷ നേതാവിന് കിളി പോയി, എസ്എഫ്‌ഐ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Google Oneindia Malayalam News

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ തുടര്‍ന്ന് എസ്എഫ്‌ഐക്കെതിരെ നടക്കുന്ന കൂട്ടായ ആക്രമണത്തെ വിമര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷത്തിന് അധികാരം കൈവിട്ട് പോയതിന്റെ പ്രശ്‌നമാണ്. അങ്ങനെയുള്ളവര്‍ കലാപമുണ്ടാക്കി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോള്‍ സമാധാനം പറയുന്നത് മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ മാലയിട്ട് സ്വീകരിച്ചവരാണ്. അവരാണ് സമാധാനത്തെ കുറിച്ച് പറയുന്നത്. പ്രതിപക്ഷ നേതാവിന് കിളി പോയിരിക്കുകയാണ്. അതുകൊണ്ടാണ് മറ്റുള്ളവരുടെ കിളി പോയതായി തോന്നുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

എഎപി അസ്തമിക്കുന്നുവോ? പഞ്ചാബിലേത് തുടക്കം മാത്രം, ലോക്‌സഭയില്‍ ഇനി വട്ടപൂജ്യംഎഎപി അസ്തമിക്കുന്നുവോ? പഞ്ചാബിലേത് തുടക്കം മാത്രം, ലോക്‌സഭയില്‍ ഇനി വട്ടപൂജ്യം

1

അതേസമയം എസ്എഫ്‌ഐ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്നും മന്ത്രി പറഞ്ഞു. എസ്എഫ്‌ഐയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍, അതൊന്നും നടക്കുന്ന കാര്യമല്ലെന്നും മന്ത്രി റിയാസ് പറഞ്ഞു. ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ രാഹുലിന്റെ ഓഫീസ് ആക്രമിച്ചത് സഭയില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. ടി സിദ്ദിഖ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എസ്എഫ്‌ഐ അക്രമത്തിന് പോലീസ് ഒത്താശ് ചെയ്‌തെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതിനിടെ മന്ത്രി റിയാസിനെ നേരെ ഒറ്റയ്ക്ക് കരിങ്കൊടി വീശി വൈറലായിരിക്കുകയാണ് മഹിളി കോണ്‍ഗ്രസ് നേതാവ്.

പുനര്‍ നിര്‍മിച്ച കിളിമാനൂര്‍ കൊച്ചു പാലത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മഹിള കോണ്‍ഗ്രസിന്റെ ജില്ല വൈസ് പ്രസിഡന്റ് ദീപ് അനില്‍ കരിങ്കൊടി വീശി മന്ത്രിയെയും പോലീസിനെയും ഞെട്ടിച്ചത്. മന്ത്രിക്കൊപ്പം വനിതാ പോലീസ് ഇല്ലായിരുന്നു. അതുകൊണ്ട് ഇവരെ അറസ്റ്റ് ചെയ്താല്‍ നീക്കാന്‍ സമയമെടുത്തു. മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പും ലഭിച്ചിരുന്നു. ഇവരെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കവേ പുരുഷ പോലീസ് എന്നെ തൊട്ടുപോകരുതെന്നും വനിതാ പോലീസ് വേണമെന്നും ദീപ അനില്‍ പറഞ്ഞതോടെയാണ് പോലീസാകെ കുടുങ്ങി പോയിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി ഇവരെ ബലമായി ഓട്ടോയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

അതേസമയം രാഹുലിന്റെ ഓഫീസ് ആക്രമണത്തെ തുടര്‍ന്ന് നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ തുടക്കം തന്നെ പ്രതിഷേധത്തിലാണ്. നിയമസഭയില്‍ കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎല്‍എമാര്‍ എത്തിയത്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍, അടക്കമുള്ള നേതാക്കളാണ് കറുപ്പണിഞ്ഞ് എത്തിയത്. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുപ്പിന് വിലക്കുണ്ടായിരുന്നു. ഇതിനെതിരെ കൂടിയാണ് എംഎല്‍എമാര്‍ കറുപ്പണിഞ്ഞെത്തിയത്. പ്ലക്കാര്‍ഡുകളും ബാനറുകളുമുയര്‍ത്തി രാഹുലിന്റെ ഓഫീസ് ആക്രമണത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. വിഷയം നിയമസഭയില്‍ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷ നീക്കം.

ഉദ്ധവിനൊപ്പം ആദിത്യ മാത്രം, മന്ത്രിമാരെല്ലാം ഷിന്‍ഡെക്കൊപ്പം, പാര്‍ട്ടി പിടിക്കാനാവില്ല, കാരണം ഇതാണ്ഉദ്ധവിനൊപ്പം ആദിത്യ മാത്രം, മന്ത്രിമാരെല്ലാം ഷിന്‍ഡെക്കൊപ്പം, പാര്‍ട്ടി പിടിക്കാനാവില്ല, കാരണം ഇതാണ്

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

Kozhikode
English summary
rahul gandhi office vandalise: minister muhammed riyas against opposition, calls vd satheesan mad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X