തകര്‍ത്തുപെയ്തത് ജീവിതങ്ങള്‍ക്കു മേല്‍: വിറങ്ങലിപ്പു മാറാതെ മലയോരം, ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും!
കോഴിക്കോട്: മൂന്നു ദിവസമായി തകര്‍ത്തുപെയ്ത കനത്ത മഴയില്‍ വിറങ്ങലിച്ചുപോയത് ഒരു പ്രദേശം ഒന്നാകെ. ജീരകപ്പാറ വനത്തിനുള്ളിലും വെള്ളരിമലയുടെ ഉള്‍ഭാഗത്തും ഉരുള്‍പൊട്ടിയതോടെ വലിയ രീതിയിലാണ് പ്രദേശങ്ങളില്‍ കൃഷി നാശമുണ്ടായത്. ഏക്കര്‍ കണക്കിന് കൃഷിസ്ഥലം ഒലിച്ചുപോയി. നിരവധി വളര്‍ത്തുമൃഗങ്ങളും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. 92 കുടുംബങ്ങളെ കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളില്‍ നിന്നായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നാട്ടുകാരും വിവിധ സന്നദ്ധസംഘടനകളും ഫയര്‍ഫോഴ്‌സും പോലീസും ജനപ്രതിനിധികളും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും കൂട്ടമായി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്.
കോടഞ്ചേരി പഞ്ചായത്തിലെ നൂറാം തോട്, ചെമ്പുകടവ്, തിരുവമ്പാടി പഞ്ചാ യത്തിലെ മൈനാവളവ്, ആനക്കാംപൊയില്‍ കുണ്ടന്‍ തോട് 90 ഏക്കര്‍ എന്നിവിടങ്ങളിലായിരുന്നു ശക്തമായ മണ്ണിടിച്ചിലുണ്ടായത്. ഉരുള്‍പൊട്ടലേനെയും കുിടിച്ചിലിനെയും തുടര്‍ന്ന് പുഴകളും തോടുകളും കരകവി ഞ്ഞൊഴുകിയത് ജനങ്ങളെ പരിഭാന്ത്രിയിലാഴ്ത്തി. താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ വെള്ളം ഇറങ്ങിത്തുടങ്ങി. പുല്ലുരാംപാറ എലന്തുകടവിലും വെള്ളം കയറി. ഇവിടെ നിന്നും 35 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും വെള്ളം താഴ്ന്നതിനെ തുടര്‍ന്ന് വീട്ടിലേക്ക് തന്നെ മാറ്റി. ഫയര്‍ഫോഴ്‌സ് എത്തിയാണ് കുടുംബങ്ങളെ മാറ്റിയത്. നെല്ലിപ്പൊയില്‍ പുല്ലൂരാംപാറ റോഡില്‍ കുരിശിനു സമീപം മുതല്‍ എലന്തുകടവ് വരെ റോഡ് വെള്ളത്തിനടിയിലായിരുന്നു.

ചെമ്പുകടവ്, പരപ്പറ്റ പാലങ്ങള്‍ വെള്ളത്തിനടിയിലായി. വനത്തില്‍നിന്ന് ഒഴുകി വന്ന വന്‍ മരങ്ങളും മറ്റും ഇരു പാലങ്ങളിലും തങ്ങി നില്‍ക്കുന്നതും ഭീഷണിയാണ്. ഗാന്ധി റോഡില്‍ പൂക്കോട്ടില്‍ ജോസന്റെ രണ്ടുനില വീടിന്റെ അടിഭാഗം മണ്ണ് നിറഞ്ഞു. ഭിത്തിയിലും വിള്ളലുണ്ട്. നൂറാം തോട് മല്ലശേരി കുടപ്പന്റെ വീടിന്റ പകുതി ഭാഗം ഒലിച്ചുപോയി. വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. ഗാന്ധി റോഡ് വാലോലിക്കല്‍ ജോസഫിന്റെ കുടുംബത്തേയും മാറ്റി പാര്‍പ്പിച്ചു.












Click it and Unblock the Notifications