വടകരയിൽ ചുവന്ന നിറത്തിൽ മഴ, പെട്രോളാണെന്ന് സംശയം, ബക്കറ്റുകളിൽ ശേഖരിച്ച് നാട്ടുകാർ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകരയില്‍ ചുവന്ന മഴ പെയ്തതില്‍ അമ്പരന്ന് നാട്ടുകാര്‍. കൂരിയാട് എന്ന സ്ഥലത്താണ് ചുവന്ന നിറത്തിലുളള ദ്രാവകം മഴയായി പെയ്തത്. ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തായി ഏകദേശം 200 മീറ്റര്‍ പരിധിയില്‍ ആയിരുന്നു ഈ പ്രതിഭാസം. ഏകദേശം രണ്ട് മണിക്കൂറോളമാണ് ശക്തമായ മഴ പെയ്തത്. നാട്ടുകാരില്‍ പലര്‍ക്കും കാര്യം മനസ്സിലായില്ല.
Recommended Video
വെള്ളത്തിന്റെ നിറം കണ്ട് പെട്രോള്‍ ആണെന്നുളള സംശയവും അതിനിടെ ആളുകള്‍ക്കിടയില്‍ പരന്നു. ഇതോടെ ആളുകളില്‍ പലരും ബക്കറ്റുകളിലും കുപ്പികളിലുമൊക്കെ ഈ വെള്ളം ശേഖരിച്ചു. പ്രദേശത്തെ കിണറുകളില്‍ അടക്കം ഈ വെളളം കലര്‍ന്നിട്ടുണ്ട്. ഇതോടെ നാട്ടുകാര്‍ ആശങ്കയിലുമാണ്. രാസപദാര്‍ത്ഥം കലര്‍ന്നതോ സൂക്ഷ്മ ജീവികളുടെ സാന്നിധ്യമോ ആകാം ഈ ചുവന്ന നിറത്തിലുളള മഴയ്ക്ക് കാരണം എന്നാണ് അധികൃതര്‍ കരുതുന്നത്.

സാധാരണ മഴയാണ് ആദ്യം പെയ്തത്. പിന്നീട് മഴയുടെ നിറം മാറി തുടങ്ങിയത് ഇന്ന് ഇവിടെ ഉളളവര്‍ പറയുന്നു. കൂരിയാടിന് സമീപത്ത് നേരത്തെയും ഇത്തരത്തില്‍ ചുവപ്പ് നിറത്തിലുളള മഴ പെയ്തിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ ചുവന്ന മഴയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സിഡബ്ല്യൂആര്‍ഡിഎമ്മിലെ വിദഗ്ധര്‍ പറയുന്നു.












Click it and Unblock the Notifications