കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാമ്പത്തികസംവരണം അംഗീകരിക്കാന്‍ കഴിയില്ല: രാമചന്ദ്രഗുഹ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്കായുള്ള സംവരണം തികച്ചും തെറ്റാണ്. രാജ്യത്തെ ഒരു പാര്‍ട്ടിയും ഈ ബില്ലിനെ എതിര്‍ക്കാതിരുന്നത് ദു:ഖകരമായ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സാഹിത്യോത്സവത്തിന്റെ ആദ്യദിനം സമത്വത്തിലേക്കുള്ള ഇന്ത്യന്‍ പാത എന്ന വിഷയത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ശശിതരൂരിന്റെ വാദം തികച്ചും തെറ്റാണ്. ശബരിമല വിഷയവും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലുണ്ടായിരുന്ന തൊട്ടുകൂടായ്മയും ഒന്നാണ്. സമൂഹം ഇന്നും ദലിതരോടും സ്ത്രീകളോടും വിവേചനം കാണിക്കുന്നു. എല്ലാ മതങ്ങളും തങ്ങളുടെ തത്വങ്ങളില്‍ മാത്രമാണ് സമത്വം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

8-ramchandra-guha-1

ദലിതര്‍ക്കെതിരെയുള്ള വിവേചനം ഗ്രാമങ്ങളില്‍ മാത്രമാണെങ്കില്‍ നഗരത്തില്‍ ജീവിച്ച രോഹിത് വെമുലയും വിവേചനത്തിന്റെ ബലിയാടായി. യൂറോപ്പില്‍ സ്ത്രീ ബിഷപ്പുമാര്‍ വരെയുള്ള സാഹചര്യത്തില്‍ ഇന്ത്യയിലെ മതങ്ങളൊന്നും സ്ത്രീ പുരോഹിതരെ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ന് ഉള്ളതില്‍ അധികം സ്ത്രീ നേതാക്കള്‍ രാഷ്ട്രീയത്തിലുണ്ടായിരുന്നു. ഇന്നും രാജ്യത്തിന്റെ പല ഭാഗത്തും ആളുകള്‍ ജാതിയുടെ പേരിലാണ് അറിയപ്പെടുന്നതെന്നും രാമചന്ദ്രഗുഹ പറഞ്ഞു. കെ.ടി ദിനേശന്‍ മോഡറേറ്ററായി.

Kozhikode
English summary
ramachandra Guha against economic reservation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X