മനസുകളുടെ സംസ്കരണത്തിലൂടെ ശാന്തി ലഭിക്കാൻ ആത്മീയ ചിന്തകൾക്ക് കഴിയും, പ്രബുദ്ധതയുടെയും കേന്ദ്രങ്ങളാകണം ക്ഷേത്രങ്ങളെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
നാദാപുരം: മനസ്സുകളുടെ സംസ്കരണത്തിലൂടെ ശാന്തി ലഭിക്കാൻ ആത്മീയ ചിന്തകൾക്ക് കഴിയുമെന്നും മാനുഷിക മൂല്യങ്ങളും സംസ്കാരവും വളർത്തിയെടുക്കുന്നതോടൊപ്പം പ്രബുദ്ധതയുടെയും കേന്ദ്രങ്ങളാകണം ക്ഷേത്രങ്ങൾ എന്നും തുറമുഖ - മ്യൂസിയം - പുരാവസ്തു - പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രസ്താവിച്ചു. ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ ക്ഷേത്ര നവീകരണ കമ്മറ്റി നിർമിച്ച പ്രദക്ഷിണപഥം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
ആത്മീയ ചേതനകളുടെ വികാസവും പരമമായ ജ്ഞാനവും മനുഷ്യനെ അനിയന്ത്രിതമായ ലൗകിക ബന്ധനത്തിൽ നിന്ന് മുക്തനാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജി പ്രാർത്ഥനാ വേളയിൽ ഭഗവദ് ഗീതയും ഖുറാനും ബൈബിളും പാരായണം ചെയ്യുന്നതിലൂടെ മതവും ജാതിയുമല്ല മനസ്സിലെ അന്ധതയെ യാണ് നാം ഇല്ലാതാക്കേണ്ടത് എന്ന സന്ദേശമാണ് പകർന്നു തന്നത് എന്നും മന്ത്രി പറഞ്ഞു. ക്ഷേത്ര നവീകരണ കമ്മിറ്റി പ്രസിഡണ്ട് വി.കെ മോഹനൻ അധ്യക്ഷത വഹിച്ചു മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു .

ക്ഷേത്ര നവീകരണകമ്മറ്റി സെക്രട്ടറി വത്സരാജ് മണലാട്ട് സ്വാഗതമാശംസിച്ചു .ദേവസ്വം ഏരിയാകമ്മിറ്റിയംഗം കരിമ്പിൽ കുഞ്ഞികൃഷ്ണൻ മാസ്റ്റർ ,ട്രസ്റ്റി ബോർഡ് ചെയർമാൻ പി.ബാലൻ ,ജോ. സെക്രട്ടറി ഗോപിനാഥ് പുതുക്കുടി , കമ്മറ്റി മുൻ സെക്രട്ടറി കെ.സി.പി ശിവാനന്ദൻ ,മാതൃസമിതി സെക്രട്ടറി ഗീതാ ബാലൻ ,എക്സി.ഓഫീസർ സത്യനാരായണൻ, ശില്പി മണികണ്ഠ കുറുപ്പ് എന്നിവർ പ്രസംഗിച്ചു .മന്ത്രിക്ക് ക്ഷേത്ര നവീകരണ കമ്മറ്റിയുടെ ഉപഹാരം ഭാരവാഹികൾ നൽകി. 8 മാസം കൊണ്ട് പണി പൂർത്തീകരിച്ച ശിൽപ്പി മണികണ്ഠന് ക്ഷേത്ര നവീകരണ കമ്മിറ്റിയുടെ ഉപഹാരം മന്ത്രി നൽകി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications