Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശാല മതേതര മുന്നണിയെ തകർത്തത് സിപിഎം: ചെന്നിത്തല

കട്ടിപ്പാറ: ദേശീയ തലത്തിൽ ഒരു വിശാല മതേതര മുന്നണി രൂപപ്പെടാതെ പോയതിന് പ്രധാന കാരണം കേരളത്തിലെ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വേർതിരിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവന്റെ കൊടുവള്ളി മണ്ഡലം തെരഞ്ഞെടുപ്പു പര്യടനം കല്ലുള്ളതോടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.

രാഹുൽ ഗാന്ധി ഹിന്ദുക്കളെ പേടിച്ച് അമേഠിയിൽനിന്ന് ഓടി എന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഒരു പ്രധാനമന്ത്രി ഈ രൂപത്തിൽ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുന്ന സംഭവം മുൻപ് ഉണ്ടായിട്ടില്ല. ഈ പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണ്. ഉപരാഷ്ട്രപതിയെയും രാഷ്ട്രപതിയെയും കേരളം രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടെങ്കിലും ഒരു പ്രധാനമന്ത്രി കേരളത്തിൽനിന്ന് ഉണ്ടായിട്ടില്ല. രാഹുലിന്റെ വരവോടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറുകയാണ്. രാഹുൽ വയനാട്ടിൽ വരുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. പറയുന്നത് കേട്ടാൽ തോന്നും സിപിഎമ്മിന്റെ സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്നത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണെന്ന്.

rameshchennithala

ദേശീയ തലത്തിൽ ഇടതുമായി സഖ്യസാധ്യത ഉണ്ടായപ്പോഴൊക്കെ അതിന് മുടക്കിയത് കേരളത്തിലെ സിപിഎമ്മുകാരാണ്. കോൺഗ്രസുമായി സഹകരിച്ച് ഒരു വിശാല മതേതര മുന്നണി രൂപപ്പെടുത്തണമെന്ന് പാർട്ടി കോൺഗ്രസിൽ പറഞ്ഞത് യെച്ചൂരിയാണ്. എന്നാൽ കേരളത്തിലെ സിപിഎം ഇതിന് പാരവെക്കുകയായിരുന്നു. സിപിഎമ്മും ബിജെപിയും ഒന്നായി മാറുന്ന കാഴ്‌ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.


കല്ലുള്ളതോടില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ വി.എം ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം കണ്‍വീനര്‍ സി.ടി ഭരതന്‍ സ്വാഗതം പറഞ്ഞു. എം.എ റസാഖ് മാസ്റ്റര്‍, എന്‍. സുബ്രഹ്മണ്യന്‍, കെ.പി അനില്‍കുമാര്‍, അഡ്വ.പി.എം. നിയാസ്, സി. മോയിന്‍കുട്ടി, കെ.സി.അബു, നാസര്‍ എസ്‌റ്റേറ്റ്മുക്ക്, നജീബ് കാന്തപുരം, പി.പി കുഞ്ഞായിന്‍, കെ.ജെ പോള്‍, ടി.കെ മുഹമ്മദ്, കെ.കെ ഹംസഹാജി, പ്രേംജി ജെയിംസ്, പി.സി ഹബീബ് തമ്പി, ടി.കെ ബാപ്പു അത്തിയത്ത്, സലീം പുല്ലടി, അനില്‍ ജോര്‍ജ്ജ്, ബിജു കണ്ണന്തറ, മുഹമ്മദ് മോയത്ത്, ഹാരിസ് അമ്പായത്തോട്, എം.ഡി ലൂക്ക സംസാരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+