Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെത് അവകാശലംഘനം, സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ചെന്നിത്തല

കോഴിക്കോട്: വനിതാ മതിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ വിവരത്തെ അദ്ദേഹം തന്നെ തിരുത്തിയത് അവകാശലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിനു വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒരു പോലും ചെലവഴിക്കില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്ത്രീ സുരക്ഷയ്ക്കു മാറ്റിവച്ച 50 കോടി രൂപ വനിതാ മതിലിനുവേണ്ടി ചെലവഴിക്കുമെന്നും പറയുന്നു. ഇത് നിയമസഭയില്‍ നല്‍കിയ വിശദീകരണത്തിന് വിരുദ്ധമാണ്. സഭയിലെ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനവുമാണ്.

chenni2-1535083


ഈ വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് കെ.സി ജോസഫ് സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കും. പണം വകമാറ്റി ചെലവഴിക്കല്‍ അഴിമതിയുടെ ഭാഗമാണ്. വനിതാ മതിലിനുവേണ്ടി 50 കോടി രൂപ എങ്ങനെയാണ് ചെലവഴിക്കുന്നതെന്നും എന്തിനാണ് ചെലവഴിക്കുന്നതെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+