• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

ലോക്സഭ തിരഞ്ഞെടുപ്പ്: രാഹുലിന്റെ വരവ് സിപിഎമ്മിനെ വിറളിപിടിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല

  • By Desk

കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സിപിഎമ്മിനെ വിറളിപിടിപ്പിച്ചിരിക്കയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്കെതിരായ പോരാട്ടം ശക്തമാക്കാനാണ് രാഹുൽ വരുന്നത്. തെക്കെ ഇന്ത്യയിലെ ബിജെപിയെ തൂത്തെറിയുക എന്നതാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പകരുന്ന സന്ദേശം. ഇടതുപക്ഷം നിലം പരിശാകുമെന്ന അവസ്ഥയെത്തിയതോടെയാണ് രാഹുൽ ഗാന്ധിക്കെതിരെ സിപിഎം മുന്നോട്ട് വന്നതെന്നും ചെന്നിത്തല പറഞ്ഞു.

"സുരേഷ് ഗോപിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടോ? അയാളൊരു മണ്ടനൊന്നുമല്ല

ആദ്യമായൊന്നുമല്ല ദേശീയ നേതാക്കൾ രണ്ടിടത്ത് മത്സരിക്കുന്നത്. ഭരണഘടന അനുസരിച്ച് ഏത് പൗരനും എവിടെയും മത്സരിക്കാം. സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത്. ചരിത്രപരമായ വിജയമാണ് വയനാട്ടിലുണ്ടാവുക. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ദേശീയ ഐക്യത്തിനും യോജിപ്പിനും വഴിയൊരുക്കുമെന്നും ചെന്നിത്തല പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മോദിയുടേത് വര്‍ഗീയത

മോദിയുടേത് വര്‍ഗീയത

ഹിന്ദുക്കളെ പേടിച്ചിട്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്ന പ്രസ്താവന ഒരു പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ലാത്തതാണ്. ഇത് പച്ചക്കുള്ള വർഗീയതയാണ്. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇന്ത്യയിലെ പൗരൻമാരെ ഒരേപോലെ കാണേണ്ട പ്രധാനമന്ത്രി വർഗീയമായി ചേരിതിരിവ് നടത്തുന്നതിലൂടെ അപകടകരമായ സന്ദേശമാണ് നൽകുന്നത്. പ്രധാനന്ത്രിയുടെ പ്രസ്താവനയിലൂടെ കേരളത്തെയും വയനാട്ടിലെ വോട്ടർമാരെയും മതന്യൂനപക്ഷങ്ങളെയുമാണ് അപമാനിച്ചിരിക്കുന്നത്. നരേന്ദ്രമോദിയെ പോലെയൊരു കപട ദേശീയ സ്‌നേഹിയിൽ നിന്ന് മാത്രമെ ഇത്തരത്തിലുള്ള ഒരു പ്രസ്താവന നടത്താൻ സാധിക്കുകയുള്ളു.

 ശബരിമല മുഖ്യവിഷയം

ശബരിമല മുഖ്യവിഷയം

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശബരിമല മുഖ്യവിഷയമാണ്. വിശ്വാസ സമൂഹത്തിനെതിരായി സർക്കാർ നടത്തിയ കടന്നാക്രമണമാണ് ശബരിമലയിലെ വിഷയം. അതിൽ വേദനയനുഭവിക്കുന്ന കുറെ വിശ്വാസികളുണ്ട്. അവരുടെ അഭിപ്രായങ്ങൾ ഈ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകും. ഈ വിഷയത്തിൽ ഒരു സർക്കാറും ചെയ്യാൻ പാടില്ലാത്ത തരത്തിലാണ് കേരളത്തിലെ സർക്കാർ ചെയ്തതെന്നും വിശ്വാസികളുടെ മനസ്സിനേൽപ്പിച്ച മുറിവ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

 സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം

കേരളത്തിൽ സ്ത്രീ പീഡനങ്ങളും അക്രമങ്ങളും വർദ്ധിച്ചു വരികയാണ്. സ്ത്രീകൾക്ക് രക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. സ്ത്രീ സുരക്ഷ പറഞ്ഞ് അധികാരത്തിൽ എത്തിയ സർക്കാറിന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ തടയാൻ സാധിക്കുന്നില്ല. ഉത്തരവാദപ്പെട്ട ആളുകൾ പോലും സ്ത്രീകൾക്കെതിരായ ആക്ഷേപങ്ങൾ ഉന്നയിക്കുകയാണ്. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹവും സ്ത്രീത്വത്തിനെതിരായുള്ള അപമാനവുമാണ്. നവോത്ഥാനം പറയുന്നയാളുകളുടെ നവോത്ഥാനം ഇതാണോയെന്നും ചെന്നിത്തല ചോദിച്ചു. വിജയരാഘവനെതിരിൽ കേസെടുക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

കേരളത്തിലെ കൊലപാതകങ്ങള്‍

കേരളത്തിലെ കൊലപാതകങ്ങള്‍

എൽഡിഎഫ് സർക്കാർ അധികാരമേറ്റതിന് ശേഷം 29 കൊലപാതങ്ങളാണ് നടന്നത്. കാസർക്കോട്ടെ പെരിയ കൊലപാതകത്തിലെ യതാർത്ഥ പ്രതികൾ ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. കൊലപാതകം നടത്തിയവർക്കുള്ള സംരക്ഷണമാണ് സിപിഎം നൽകുന്നത്. സിബിഐ കുറ്റപത്രം സമർപ്പിച്ച കേസിൽ ഉൾപ്പെട്ടയാളാണ് വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. വടകരയിൽ പി ജയരാജനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സിപിഎം നൽകുന്നതെന്നും ചെന്നിത്തല ചോദിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode

English summary
ramesh chennithala about rahul gandhi's candidature in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more