കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ സിപിഎം വളര്‍ന്നിട്ടില്ല, ഇനിയും ഒരു ബോംബു കൂടി പൊട്ടാനുണ്ട്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശബരിമല വിവാദങ്ങളുടെ മറവില്‍ ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പാക്കുകയാണ് ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല. വിധിയുടെ പേരില്‍ ജനത്തിനെ തെരുവിലേക്ക് ഇളക്കിവിട്ട് കേരളത്തില്‍ മതസ്പര്‍ദ ഉണ്ടാക്കാന്‍ ആര്‍എസ്എസ് ലക്ഷ്യമിടുമ്പോള്‍ അനാചാരങ്ങളെ വിശ്വാസങ്ങളുമായി കൂട്ടിക്കെട്ടി കുഴപ്പങ്ങളുണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രം അനാചാരവും വിശ്വാസങ്ങളും രണ്ടാണ്.

<strong>മല കയറാൻ തന്നെയാണ് തീരുമാനം; മലകയറുന്നത് വിശ്വാസത്തിന്റെ പേരിൽ തന്നെ, രേഷ്മ നിഷാന്ത് വൺഇന്ത്യയോട്..</strong>മല കയറാൻ തന്നെയാണ് തീരുമാനം; മലകയറുന്നത് വിശ്വാസത്തിന്റെ പേരിൽ തന്നെ, രേഷ്മ നിഷാന്ത് വൺഇന്ത്യയോട്..

പണ്ടുകാലത്തെ പല അനാചരങ്ങളെയും തുടച്ചുനീക്കിയാണ് കേരളത്തില്‍ നവോത്ഥാനം സംഭവിച്ചിട്ടുള്ളത്. അതിന്റെ പിതൃത്വമൊന്നും കമ്യൂണിസ്റ്റുകാര്‍ക്ക് അവകാശപ്പെടാനില്ല. കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ സിപിഎം വളര്‍ന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റില്‍ യുഡിഎഫ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

UDF

കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് കോടിയേരി പറയുമ്പോള്‍ സുന്നികളുടെ പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി മന്ത്രി കെ.ടി.ജലീലും രംഗത്തുണ്ട്. മതുപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ഇവര്‍ക്കൊക്കെ ആരാണ് അവകാശം നല്‍കിയിരിക്കുന്നത്. കോടതി വിധികളെയൊന്നും വിമര്‍ശിക്കരുതെന്ന് എവിടേയും പറഞ്ഞിട്ടില്ല. കഴിഞ്ഞകാലങ്ങളിലുണ്ടായ വിധികളെല്ലാം പലസാഹചര്യത്തില്‍, പല കോടതികളില്‍ പുനപ്പരിശോധനക്ക് വിധേയമായിട്ടുണ്ട്. ജഡ്ജിയെ വിമര്‍ശിക്കുമ്പോഴാണ് പ്രശ്‌നം.

കോടതിയില്‍ നിന്നും ഹിതമല്ലാത്തൊരു വിധിവാല്‍ ഇടപെടാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. പക്ഷെ ആര്‍എസ്എസുകാരെപ്പോലെ അത് മുതലെടുക്കുമ്പഴാണ് പ്രശ്‌നം. ശബരിമലയില്‍ നിലവില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് തടസങ്ങളേതുമില്ല. ആകെ ഉള്ളത് നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്കുള്ള തടസ്സം മാത്രമാണ്. അതൊക്കെ ഓരോ ആരാധനാലയങ്ങളിലുമുള്ള ആചാരങ്ങളാണ്. അതെല്ലാം തൂത്തെറിയുക എന്നത് അനുവദിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

അഴിമതിയുടെ കാര്യത്തില്‍ നരേന്ദ്രമോദിയുടെ കേരള പതിപ്പാണ് പിണറായിവിജയന്‍. റാഫേല്‍ ഇടപാടിലൂടെ പ്രതിരോധമന്ത്രിയോ സ്വന്തം മന്ത്രിസഭപോലുമോ അറിയാതെയാണ് മോദി കോടികളുടെ വെട്ടിപ്പ് നടത്തിയത്. അതുപോലെയാണ് ബ്രൂവറി അനുവദിക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും കരുക്കള്‍ നീക്കിയത്.

കോടികളുടെ അഴിമതിക്ക് പ്രളയകാലത്ത് കേരളത്തില്‍ അരങ്ങൊരുക്കുമ്പോള്‍ ഇവിടത്തെ മന്ത്രിസഭയോ സ്വന്തം പാര്‍ട്ടിപോലുമോ കാര്യങ്ങളൊന്നും അറിഞ്ഞില്ല. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനെന്ന അവസ്ഥയിലേക്ക് മാറുമ്പോള്‍ കേരളമുഖ്യമന്ത്രിയും അതേ അവസ്ഥയിലേക്ക് തരംതാഴുന്നു. കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ അഴിമതിയിലെ ചെറിയ ഏടുമാത്രമാണിപ്പോള്‍ പുറത്തുവന്നത്. മഞ്ഞുമലയുടെ ചെറിയ അറ്റം മാത്രമാണിത്. രണ്ടുദിവസത്തിനുള്ളില്‍ ഇതിലും വലിയൊരു ബോംബുകൂടി പൊട്ടാനുണ്ട്. അത് ഇ്ന്ന കോഴിക്കോട്ട് പറയണമെന്ന് കരുതിയതാണ്. ഡോ.എം.കെ.മുനീറാണ് രണ്ടുദിവസം കഴിയട്ടെ എന്നു പറഞ്ഞു മാറ്റിവച്ചത്. അതുംകൂടി പൊട്ടിയാല്‍ ഇവിടത്തെ ഇടതുപക്ഷത്തെ ജനം കല്ലെറിയുമെന്നും ചെന്നിത്തല പറഞ്ഞു.

കോഴിക്കോട് കരിഞ്ചോലമലയില്‍ മാത്രമല്ല ഒരിടത്തും ശരിയായ വിധം സഹായങ്ങള്‍ എത്തിച്ചേര്‍ന്നിട്ടില്ല. അതേസമയം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് കൃത്യമായി കിട്ടുന്നുണ്ട് താനും. ഒരു മുന്‍ എംഎല്‍എക്കും കിട്ടി പതിനായിരം. അദ്ദേഹം എന്തായാലും അത് തിരിച്ച് കൊടുത്ത് മാതൃകകാണിച്ചു. ആദ്യഗഡു 10,000 കൊടുക്കുമെ്ന്ന പറഞ്ഞു. എത്രപേര്‍ക്ക് കൊടുത്തു, കണക്കുണ്ടോ..? വ്യാപാരിവ്യവസായികള്‍ക്ക് നഷ്ടം നികത്താന്‍ പത്തുലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുമെന്ന് പറഞ്ഞു, ആര്‍ക്കെങ്കിലും കൊടുത്തോ, അതുപോലെ വീട്ടുപകരണങ്ങള്‍ നശിച്ചുപോയവര്‍ക്ക് ഒരു ലക്ഷം നല്‍കാമെു പറഞ്ഞു, അതും ആര്‍ക്കും കിട്ടിയിട്ടില്ല.

പിരിവ് ഇതുവരെ അവസാനിച്ചിട്ടുമില്ല, പിരിച്ചുകൊണ്ടേ ഇരിക്കുന്നു. ഇനി വിദേശത്ത് പോയും പിരിക്കാനിരിക്കുന്നു. മന്ത്രിമാരൊക്കെ വിദേശത്ത് പോയി പണം പിരിക്കണമെങ്കില്‍ ഈ രാജ്യത്തിനും പുറം രാജ്യങ്ങള്‍ക്കുമെല്ലാം അവരവരുടേതായ നിയമങ്ങളുണ്ട്. അതറിയില്ലെങ്കില്‍ അറിയാവുന്നവരോട് ചോദിക്കണം. എന്നിട്ട് പിരിവിനിറങ്ങണം. അല്ലാതെ പിരിക്കാന്‍വിടുന്നില്ലെന്ന് കരഞ്ഞത് കൊണ്ട് കാര്യമില്ലെന്നും ചെിത്തല കൂട്ടിച്ചേര്‍ത്തു.

Kozhikode
English summary
Ramesh Chennithala against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X