ആയുധം താഴെ വെക്കാന്‍ സിപിഎമ്മും ബിജെപിയും തയ്യാറാവണം; കേരളം അശാന്തിയുടെ നിഴലിലെന്ന് രമേശ് ചെന്നിത്തല
വടകര: കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലിരിക്കുന്ന ബിജെപിയും സിപിഎമ്മും അക്രമം നടത്താന്‍ പരസ്പരം മത്സരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ബിജെപിയും സിപിഎമ്മും ആയുധം വെച്ച് സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ തയ്യാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകര കോട്ടപ്പറമ്പില്‍ നടത്തിയ ഉപവാസ സമരം സ്വസ്ഥം വടകര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്‍ അധികാരത്തിലിരുന്ന നാള്‍ മുതല്‍ കേരളം അശാന്തിയുടെ നിഴലിലാണ്. മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലുള്‍പ്പെടെ ഫാസിസ്റ്റ് നടപടികളുമായാണ് സിപിഎമ്മിന്റെ പോഷക സംഘടനയാ എസ്എഫ്ഐ മുന്നോട്ടു പോകുന്നത്. കലാലയങ്ങളില്‍ എസ്എഫ്ഐ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. അധികാരവും പൊലീസും കൈയ്യിലുണ്ടെന്ന് കരുതി അക്രമം അഴിച്ചു വിടാനാണ് സിപിഎം ശ്രമിക്കുന്നത്.

ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും പുണ്യ ഭൂമിയായ ശബരിമലയില്‍ സമാധാനം ഉറപ്പു വരുത്താന്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്. സുപ്രീം കോടതി വിധി ചോദിച്ചു വാങ്ങിയതാണെന്നും ചെന്നിത്തല പറഞ്ഞു.ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ കഴിയുന്ന സ്ഥലമാണ് ശബരിമല. ശബരി മലയെ ദുരന്ത ഭൂമിയാക്കി മാറ്റുകയാണ്.
വിശ്വാസം അയിത്തമോ അനചാരമോ അല്ല, മറിച്ച് ആചാരമാണ്. ശബരിമലയുടെ കാര്യത്തില്‍ വിശ്വാസത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. ആചാരങ്ങളിലോ മതപരമായ വിശ്വാസങ്ങളിലോ കോടതി ഇടപെടാന്‍ പാടില്ല. ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാറുകള്‍ ഓര്‍ഡിനന്‍ ഇറക്കുന്നതിന് മുന്‍കൈ എടുക്കണം. ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അബദ്ധങ്ങള്‍ വിളിച്ചു പറയുകയാണ്.
ശബരിമല വിഷയത്തില്‍ നരേന്ദ്ര മോഡിയുടെ വസതിയിലേക്കാണ് ബിജെപി മാര്‍ച്ച് നടത്തേണ്ടത്. നിരീശ്വര വിശ്വാസികളും ഈശ്വര വിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് ശബരി മലയില്‍ നടക്കുന്നത്. ഇതിലൂടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ട മുഖ്യമന്ത്രി ചൊവ്വയിലേക്ക് താമസം മാറ്റേണ്ടി വരുമെന്നും ചെന്നിത്തല പരിഹസിച്ചു.
വിശ്വാസികളെ സംരക്ഷിക്കേണ്ടുന്ന ബാധ്യത കോണ്‍ഗ്രസിനുണ്ട്. കള്ള പ്രചരണങ്ങള്‍ നടത്തി സിപിഎമ്മും ബിജെപിയും നാടിനെ കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. ഡിസിസി പ്രസിഡണ്ട് ടി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ശശി തരൂര്‍ എംപി, എംകെ രാഘവന്‍ എംപി, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, ഉമ്മര്‍ പാണ്ടികശാല, എഴുത്തുകാരന്‍ പി സുരേന്ദ്രന്‍, ഷാനിമോള്‍ ഉസ്മാന്‍, ലതികാ സുഭാഷ്, സജി ജോസഫ്, വിഎം നാരായണന്‍, പി ശങ്കരന്‍, കെ.സി അബു, കെ പ്രവീണ്‍കുമാര്‍,എന്‍. വേണു തുടങ്ങിയവര്‍ സംസാരിച്ചു. കോട്ടയില്‍ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
പടം:കെ.പി.സി.സി.പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ വടകരയിൽ നടന്ന ഉപവാസം












Click it and Unblock the Notifications