കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊലക്കുറ്റം ചുമത്തപ്പെട്ട കുറ്റവാളികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടര

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഷുക്കൂര്‍ വധക്കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാന്‍ സിപിഎം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയ ടി വി രാജേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഷുക്കൂര്‍ വധക്കേസിലെ പ്രതികളായ ജയരാജനെയും ടി വി രാജേഷിനെയും സംരക്ഷിക്കുന്ന സി പി എം നിലപാട് അപലപനീയമാണ്. കൊലക്കുറ്റം ചുമത്തപ്പെട്ട കുറ്റവാളികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നത്. മുഖ്യമന്ത്രിയുടെ മൗനം കുറ്റകരമായ അനാസ്ഥയാണന്നും രമേശ് ചെന്നിത്തല പറഞ്ഞു.

chennithala-15

നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതിലൂടെ രാഷ്ട്രീയ ക്രിമിനല്‍വല്‍ക്കരണം തടയാനുള്ള സുവര്‍ണാവസരമാണിത്. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന വി എസിന്റെ നിലപാടെങ്കിലും സിപിഎം ഗൗരവമായി എടുക്കണം. കോടിയേരിയുടെ പ്രസ്താവന വായിച്ചാല്‍ നിയമം സി പി എമ്മിന്റെ വഴിക്ക് പോകണമെന്ന് പറയുന്നത് പോലെ തോന്നുമെന്നും ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ ക്രിമിനലുകളെ വളര്‍ത്തി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് സിപിഎം സ്വീകരിക്കുന്നത്. രാഷ്ട്രീയ കൊലപാതകം പ്രവര്‍ത്തന പരിപാടിയായാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ വന്ന ശേഷം 27 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ഉയര്‍ന്ന സാക്ഷരതയുള്ള കേരളത്തോടുള്ള വെല്ലുവിളിയാണ് അക്രമരാഷ്ട്രീയം. രാഷ്ട്രിയ കൊലപാതകത്തിലൂടെ സംഘര്‍ഷം വളര്‍ത്തുന്ന സി പി എമ്മും ബി ജെ പിയും ആയുധം താഴെ വെയ്ക്കാന്‍ തയ്യാറാകണം. അക്രമ രാഷ്ട്രീയത്തിനെതിരെ യു ഡി ഫ് പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.


എം കെ രാഘവന്‍ എംപിക്ക് എതിരെ ഉയര്‍ന്നുവന്ന ആരോപണം തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് നടത്തുന്നതാണ്. രാഷ്ട്രീയമായി നേരിടാന്‍ കഴിയാതെ വന്നപ്പോള്‍ സി പി എം വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുകയാണ്. എം കെ രാഘവനെതിരെ കേസെടുത്ത് യു ഡി എഫിനെ തകര്‍ക്കാമെന്നു നോക്കേണ്ട. നേതൃത്വം എം കെ രാഘവനൊപ്പം ഉറച്ചു നില്‍ക്കും. തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ടു യാതൊരു ആശയക്കുഴപ്പവും യു ഡി എഫിൽ ഇല്ല. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കവവും നിലനില്‍ക്കുന്നില്ല. സ്ഥാനാര്‍ത്ഥികളുടെ കാര്യം ജനമഹായാത്രക്കിടെ മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ തീരുമാനമെടുക്കുമെന്നും അറിയിച്ചു.


കിര്‍ത്താഡ്‌സില്‍ യോഗ്യതയില്ലാത്തവരെ നിയമിച്ച സംഭവം അന്വേഷിച്ചു വരികയാണ്. ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും യോഗ്യതയില്ലെങ്കിലും സര്‍ക്കാര്‍ നിയമനം നല്‍കിക്കൊണ്ടിരിക്കുകയാണന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
Ramesh chennithala against p jayarajan's district secratary position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X