കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎമ്മുമായി കോണ്‍ഗ്രസ് ധാരണ ബംഗാളില്‍ മാത്രം, കേരളത്തിൽ നടക്കില്ല: ചെന്നിത്തല

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ബംഗാളില്‍ സിപിഎമ്മുമായി സഹകരിക്കാനുള്ള തീരുമാനം അവിടത്തെ മാത്രം കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരമൊരു നീക്കുപോക്ക് കേരളത്തിലുണ്ടാവില്ല. ഇവിടെ സിപിഎം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളികളാണെും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ച രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

ഇന്ത്യയിൽ കടൽവഴി അന്തർവാഹിനിയിൽ ആക്രമണം നടത്താൻ ഭീകരർ!... സാധ്യത തള്ളാതെ സുരക്ഷാ ഏജൻസികൾ

കേരള കോഗ്രസിലെ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടില്ല. അത് അവര്‍ തന്നെ പരിഹരിക്കേണ്ട വിഷയമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഡിസിസിയില്‍ കോണ്‍ഗ്രസ് മലബാര്‍ മേഖല നേതൃയോഗത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കര്‍ഷകരുടെ അഞ്ചു ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

Ramesh Chennithala

കര്‍ഷകരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് തുടരുന്നത്. പ്രളയത്തില്‍ കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് സഹായം നല്‍കാതെ ബാങ്കുകളെ കുറ്റപ്പെടുത്തുകയാണ് സര്‍ക്കാര്‍. സര്‍ഫാസി നിയമം അടിച്ചേല്‍പ്പിക്കാനുള്ള ബാങ്കുകളുടെ നടപടി തെറ്റാണ്. മൊറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് എന്ത് പരിഹാരമാണ് ഉണ്ടാവുകയെന്ന് വ്യക്തമാക്കണം. കര്‍ഷകകടം എഴുതിത്തള്ളാന്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി യു ഡി എഫ് മുന്നോട്ടു പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

പി എസ് സിയെ ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ക്കും. പി എസ് സിയില്‍ നിന്നും നിയമനങ്ങള്‍ മാറ്റുന്നത് അംഗീകരിക്കാനാവില്ല. പി എസ് സിയെ നോക്കുകുത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്രയിക്കാവുന്ന നിയമന രീതിയെ തകര്‍ക്കാനുള്ള നടപടിയാണ് ഇത്. സംസ്ഥാനത്ത് പുതുതായി ഒരു ബ്രൂവെറിയും ഡിസ്ലറിയും ആരംഭിക്കാന്‍ അനുവദിക്കില്ല.

നാട്ടിലെ ജനങ്ങളെ മദ്യം കുടിപ്പിച്ച് കൊല്ലാനാണോ സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യക്തമാക്കണം. സ്വിമ്മിംഗ് പൂളുകളില്‍ വരെ മദ്യത്തിന് കൗണ്ടര്‍ അനുവദിക്കാനുള്ള തയ്യാറെടുപ്പുകളാണുള്ളത്. എക്‌സൈസ് വകുപ്പിനെ ഇത്തരത്തില്‍ അഴിമതിയുടെ കുത്തരങ്ങാക്കി മാറ്റിയ മറ്റൊരു സര്‍ക്കാര്‍ ഉണ്ടാവില്ല. വന്‍ അഴിമതിയാണ് മേഖലയില്‍ നടക്കുന്നത്.

Kozhikode
English summary
Ramesh Chennithala's comment about Cngress-CPM alliance in Lok sabha elections 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X