കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രക്തം ചിന്താതെ യുഡിഎഫ് മാവോയിസ്റ്റുകളെ നിയന്ത്രിച്ചു, ഈ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: ചെന്നിത്തല

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മാവോയിസ്റ്റുകളെ നേരിടുന്ന കാര്യത്തില്‍ ഇടതു സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങളും തന്ത്രപരമായ നീക്കങ്ങളുടെ അഭാവവുമാണ് വയനാട്ടില്‍ സിപി ജലീല്‍ വെടിയേറ്റ് മരിക്കാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യാജ ഏറ്റമുട്ടലിലൂടെയാണ് പൊലീസ് സി പി ജലീലിനെ കൊലപ്പെടുത്തിയതെന്ന് അയാളുടെ വീട്ടുകാര്‍ പറയുന്നു.

<strong><br>വയനാട് പോലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം പള്ളിക്കമ്മറ്റി തിരസ്‌കരിച്ചു, അവസാനം മറവ് ചെയ്തത് കുടുംബ വക സ്ഥലത്ത്</strong>
വയനാട് പോലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം പള്ളിക്കമ്മറ്റി തിരസ്‌കരിച്ചു, അവസാനം മറവ് ചെയ്തത് കുടുംബ വക സ്ഥലത്ത്

ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇയാള്‍ക്ക് പിന്നിലാണ് വെടിയേറ്റതെന്നാണ്. ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ഇത് ജനങ്ങളോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithala

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു തുള്ളി രക്തം പോലും ചിന്താതെയാണ് പൊലീസിന് മാവോയിസ്റ്റുകളെ നിയന്ത്രിക്കാനും അവരുടെ നീക്കങ്ങള്‍ തകര്‍ക്കാനും കഴിഞ്ഞു. മാവോയിസ്റ്റ് നേതാക്കളായ രൂപേഷ്, ഷൈന എന്നിവരെ കേരള, കര്‍ണ്ണാടക, ആന്ധ്ര പൊലീസ് സംയുക്ത നടപടിയിലൂടെയാണ് കോയമ്പത്തൂരില്‍ വച്ച് അന്ന് പിടിച്ചത്. മുരളി കണ്ണമ്പള്ളിയെ പോലുള്ള മാവോയിസ്റ്റ് നേതാവിനെ പൂനെയില്‍ വച്ച് അറസ്റ്റ് ചെയ്തത് കേരള- മഹാരാഷ്ട്ര പൊലീസിന്റെ സംയുക്ത നടപടിയിലൂടെയാണ്. കസ്റ്റഡിയില്‍ എടുക്കാനും നിയമപരമായ മാര്‍ഗത്തിലൂടെ ജയിലില്‍ എത്തിക്കാനും കഴിഞ്ഞു.

തണ്ടര്‍ ബോള്‍ട്ട് പോലെ പരിശീലനം സിദ്ധിച്ചിട്ടുള്ള സംവിധാനത്തെ ഇതിന് വേണ്ടി ഫലപ്രദമായി ഉപയോഗിച്ചു. അതുകൊണ്ടാണ് യുഡി എഫ് ഭരണകാലത്ത് ആരെയും വെടിവച്ച് കൊല്ലേണ്ടി വരാതിരുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വെടിവയ്പില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ സുപ്രിം കോടതി മാര്‍ഗ നിര്‍ദേശ പ്രകാരമുള്ള അന്വേഷണം നടക്കണം.

കഴിഞ്ഞ പ്രാവശ്യം രണ്ട് മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നപ്പോള്‍ അതിനെതിരെ ശക്തമായി പ്രതിഷേധിച്ച കാനം രാജേന്ദ്രന്റെ നാവിറങ്ങിപ്പോയോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം മാവോയിസ്റ്റ് കൊലപതാകങ്ങള്‍ സര്‍ക്കാരിന്റെ പിടിപ്പ് കേടുകൊണ്ട് ഉണ്ടാകുന്നതാണ്. ഇതിന്റെ യഥാര്‍ഥ സ്തുത എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം.

കേരളത്തില്‍ ഇപ്പോള്‍ ഇടതുമുണിയില്ല, സി പി എമ്മും സി പി ഐ യും മാത്രമേയുള്ളു. ഇടതുമുന്നണിയിലുള്ള ഒരു കക്ഷിക്കും സീറ്റ് കൊടുത്തില്ല. യു ഡി എഫ് വിട്ട വീരേന്ദ്രകുമാറിന്റെ നില കണ്ട് താന്‍ പരിതപിക്കുകയാണ്. പഞ്ചായത്തില്‍ സീറ്റ് കൊടുത്തില്ലെന്ന് പറഞ്ഞാണ് അദ്ദേഹം യു ഡി എഫ് വിട്ടുപോയത്. ഇടതു മുന്നണിയില്‍ പോയിട്ട് എന്ത് കിട്ടി എന്ന് ജനതാദള്‍ പ്രവര്‍ത്തകര്‍ ചിന്തിക്കണം.

എല്‍ ഡി എഫില്‍ ജനാധിപത്യ കക്ഷികള്‍ക്ക് ആര്‍ക്കും സീറ്റ് കൊടുത്തിട്ടില്ല. ഇത് ഇടതു മുണിയല്ല, കമ്യുണിസ്റ്റ് പാര്‍ട്ടികളുടെ മുന്നണിയാണ്. പൂച്ച പ്രസവിച്ചു കഴിഞ്ഞാല്‍ രണ്ടു കുഞ്ഞുങ്ങളെ ആരോഗ്യത്തിനുവേണ്ടി വിഴുങ്ങും. അതുപോലെ സിപിഎം കൂടെനിന്ന രണ്ടുപേരെ വിഴുങ്ങി. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം തെന്നയാണ് തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാവുക. ആര്‍ എം പി ഒരു ജനാധിപത്യ മതേതര കക്ഷിയാണ്. മതേതര ജനാധിപത്യ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതില്‍ യു ഡി എഫിന് വിരോധമില്ല. ആ വഴിക്കുള്ള ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Kozhikode
English summary
Ramesh Chennithala's comment about maoist murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X