കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമൂഹത്തെ അസ്വസ്ഥമാക്കുന്ന വാര്‍ത്തകളില്‍നിന്ന് മാധ്യമങ്ങള്‍ പിന്തിരിയണം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മാധ്യമ സ്വാതന്ത്ര്യം പരമപ്രധാനമാണെങ്കിലും മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഒരു സ്വയം നിയന്ത്രണം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>പിള്ളൈയ്‌സ് അണ്‍സേര്‍ട്ടിനിറ്റി പ്രിന്‍സിപ്പിള്‍!!! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം... ട്രോൾ പൂരം!!!</strong>പിള്ളൈയ്‌സ് അണ്‍സേര്‍ട്ടിനിറ്റി പ്രിന്‍സിപ്പിള്‍!!! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം... ട്രോൾ പൂരം!!!

സ്വതന്ത്ര മാധ്യമങ്ങള്‍ ഒരു സ്വയം ഓഡിറ്റിംഗിന് വിധേയരാകേണ്ടതുണ്ട്. സമൂഹത്തെ അസ്വസ്ഥമാക്കു വാര്‍ത്തകളില്‍നിന്ന് മാധ്യമങ്ങള്‍ പിന്തിരിയണം. മാധ്യമ സ്വാതന്ത്ര്യം ലോകമൊാകെ കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. പത്രലേഖകരെ വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് ഇറക്കിവിടാന്‍ ഡൊണാള്‍ഡ് ട്രംപ് വരെ തയ്യാറായി. നാലുവര്‍ഷമായിട്ടും ഒരു വാര്‍ത്താ സമ്മേളനം നടത്തി മാധ്യമങ്ങളെ അഭിസംബോധനം ചെയ്യാന്‍ നരേന്ദ്ര മോദി തയ്യാറാകുന്നില്ല. മന്ത്രിസഭാ യോഗങ്ങള്‍ക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിവാക്കുകയായിരുന്നു.

Ramesh Chennithala

വാര്‍ത്ത ശേഖരിക്കാന്‍ വരുന്നവരോട് 'കടക്ക് പുറത്ത്' എന്ന സമീപനമെടുക്കുന്നതുമെല്ലാം ഒരേ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.മാധ്യമ മേഖലയില്‍ കഴുത്തറപ്പന്‍ മത്സരം വന്നതോടെ മൂല്യങ്ങള്‍ ഈ മേഖലയില്‍ നിന്നും ഇല്ലാതാവുകയാണ്. വിശ്വാസ്യയോഗ്യമായ വാര്‍ത്തക്ക് പകരം എരിവും പുളിയുമുള്ള വാര്‍ത്തകള്‍ക്കായി കൂടുതല്‍ പ്രാധാന്യം. മാധ്യമങ്ങളെ ഇന്ന് കോര്‍പറേറ്റുകളാണ് നിയന്ത്രിക്കുന്നത്.

കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ പടച്ചുവിടുന്ന ഒരു സമ്പ്രദായം വ്യാപകമായിട്ടുണ്ട്. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ പറഞ്ഞാല്‍ അത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രോഷര്‍ എം.കെ.രാഘവന്‍ എം.പിക്ക് നല്‍കി ചെന്നിത്തല പ്രകാശനം ചെയ്തു. കെ. പ്രേംനാഥ് അധ്യക്ഷത വഹിച്ചു. കമാല്‍ വരദൂര്‍, കെ.പി.വിജയകുമാര്‍, കെ.സുധാകരന്‍, പി. വിപുല്‍നാഥ്, സി.പി.എം. സഈദ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Kozhikode
English summary
Ramesh Chennithala's comments about Journalism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X