കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പേരാമ്പ്ര പള്ളിക്കു കല്ലേറ്; വിഷയം കൈവിടാതെ യുഡിഎഫ്, ചെന്നിത്തല സന്ദര്‍ശിച്ചു

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: സംഘര്‍ഷത്തിനിടെ ഡിവൈഎഫ് പ്രവര്‍ത്തകര്‍ മുസ്ലിം പള്ളിയിലേക്കു കല്ലെറിഞ്ഞ വിഷയം കൈവിടാതെ യുഡിഎഫ്. സംഭവത്തിന് രാഷ്ട്രീയമാനം നല്‍കുന്നതിന്റെ തുടര്‍ച്ചയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച പള്ളി സന്ദര്‍ശിച്ചു. യുഡിഎഫ് നേതാക്കളും കൂടെയുണ്ടായിരുന്നു.

<strong>ശബരിമല സമരം പൂർണ്ണ വിജയമല്ലെന്ന് ശ്രീധരൻ പിള്ള; നിരാഹാര സമരം അവസാനിപ്പിക്കുന്നു, ജനപിന്തുണയേറി, പോരാട്ടം തുടരും!!</strong>ശബരിമല സമരം പൂർണ്ണ വിജയമല്ലെന്ന് ശ്രീധരൻ പിള്ള; നിരാഹാര സമരം അവസാനിപ്പിക്കുന്നു, ജനപിന്തുണയേറി, പോരാട്ടം തുടരും!!

ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വൈകിട്ട് നടന്ന സംഘര്‍ഷത്തിലാണ് പേരാമ്പ്ര ജുമാമസ്ജിദിന്റെ മതിലിന്റെ തൂണില്‍ കല്ലുപതിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനു നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞിരുന്നു. പിന്നീട് യൂത്ത് ലീഗുകാരും കോണ്‍ഗ്രസ് പക്ഷത്തെത്തി. ഇതിനിടെയാണ് ശക്തമായ കല്ലേറുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് രാഗേഷിനും കല്ലേറില്‍ പരുക്കേറ്റിരുന്നു. ഇതിനിടയിലാണ് ഒരു കല്ല് പള്ളിയുടെ തൂണിലേക്കു പറന്നത്.

Ramesh Chennithala

സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് അതുല്‍ ദാസിനെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, പൊലീസ് കള്ളക്കേസ് എടുക്കുകയായിരുന്നു എന്നാണ് സിപിഎം വാദം. ജില്ലാ കമ്മിറ്റിയും മന്ത്രി ഇ.പി ജയരാജനും ഇതേ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. അതേസമയം, സംഭവം രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങള്‍ യുഡിഎഫും നടത്തി. ഇതിന്റെ തുടര്‍ച്ചയായാണ് ശനിയാഴ്ച രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള സംഘം പള്ളി സന്ദര്‍ശിച്ചത്.

പള്ളിക്കുനേരെയുണ്ടായ കല്ലേറ് ആസൂത്രിതമാണെന്നു വ്യക്തമാകുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലെറിഞ്ഞപ്പോൾ മസ്ജിദിൽ കൊണ്ടത്‌ ആണ് എന്ന്‌ സിപിഎം ആദ്യം പറഞ്ഞ വാദം പൊളിഞ്ഞു വീഴുകയാണ്. കാരണം മസ്ജിദും ലീഗ് ഓഫീസും തമ്മിൽ അത്രയേറെ അകലം ഉണ്ട്. (എന്തിന് ലീഗ് ഓഫീസിന് നേരെ കല്ലെറിഞ്ഞു എന്നത് മറ്റൊരു കാര്യം ) മസ്ജിദിനു നേരെ കല്ലെറിഞ്ഞു പ്രകോപനം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായത്.

ബോധപൂർവം അക്രമം അഴിച്ചുവിടാനാണ് സിപിഎം ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു. പള്ളിക്കമ്മിറ്റി പ്രസിഡന്റ് എന്‍.കെ.സി കുട്ട്യാലി, സെക്രട്ടറി കെ.പി.സി അബ്ദുല്‍ ഗഫൂര്‍, ട്രഷറര്‍ സി.സി അമ്മദ്, കോണ്‍ഗ്രസ് നേതാക്കളായ എന്‍. സുബ്രഹ്മണ്യന്‍, ഐ. മൂസ, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയവര്‍ ചെന്നിത്തലയെ അനുഗമിച്ചു.

Kozhikode
English summary
Ramesh Chennithala visits Perambra mosque
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X