വയോധിക പീഡിക്കപ്പെട്ട സംഭവം; പ്രതി സഞ്ചരിച്ച ഓട്ടോയും മോഷ്ടിക്കപ്പെട്ട
കോഴിക്കോട്: മുക്കത്തിന് സമീപ് മുത്തേരിയില്‍ ഓട്ടോയാത്രക്കിടെ വയോധികയെ പീഡിപ്പിച്ച കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി മുജീബ് റഹ്മാന്‍ സഞ്ചരിച്ച ഓട്ടോയും മോഷ്ടിക്കപ്പെട്ടത്. മാഹി റെയില്‍ വേ സ്റ്റേഷന് സമീപത്ത് നിന്നും കഴിഞ്ഞ മാസം 23 ന് മോഷണം പോയ ഓട്ടോയാണ് ഇതെന്ന് പോലീസ് കണ്ടെത്തി. കോഴിക്കോട് തൊണ്ടയാട് മേൽപാലത്തിനടിയിൽ നിന്നാണു വ്യാജനമ്പറുള്ള ഓട്ടോ കണ്ടെത്തിയത്. ഈ ഓട്ടോയില്‍ സഞ്ചരിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്നായി പ്രതി അക്രമണം നടത്തിയിട്ടുണ്ട്.
കരുവമ്പ്രത്ത് അറുപത്തിയെട്ടുകാരിയെ ആക്രമിച്ച് 7 പവൻ കവർന്നത് ഇതേ ഓട്ടോയിൽ വച്ചായിരുന്നു. ഫറോക്കിൽ സ്ത്രീയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി കഴുത്തിൽ കയർ മുറുക്കി മാല കവർന്നതായും പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതി താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും വ്യാജ നമ്പർ പ്ലേറ്റുകളും റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും കണ്ടെടുത്തു.

ഹോട്ടല്‍ തൊഴിലാളിയായ 65 വയസുകാരിക്കെതിരെ ഈ മാസം രണ്ടിനായിരുന്നു മുത്തേരിക്കടുത്തുള്ള കാപ്പുമലയ്ക്ക് അടുത്തുവെച്ച് അതിക്രമം നടക്കുന്നത്. ജോലിക്കായി രാവിലെ ഹോട്ടലിലേക്ക് പോവുമ്പോള്‍ അതുവഴി വന്ന ഓട്ടോ റിക്ഷയില്‍ കയറിയ സ്ത്രീയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം കടന്നുകളയുകയായിരുന്നു. ഇയാള്‍ മലപ്പുറത്ത് ജ്വല്ലറി ഉടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലും പ്രതിയായാണ്.
Recommended Video



Click it and Unblock the Notifications