കോഴിക്കോട് നൈനാംവളപ്പ് ബീച്ചില്‍ അത്ഭുത പ്രതിഭാസം; കടല്‍ ഉള്‍വലിഞ്ഞു, ആശങ്ക
കോഴിക്കോട്: നൈനാംവളപ്പിലുള്ള കോതി കടപ്പുറത്ത് അത്ഭുത പ്രതിഭാസം. കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്ന വീഡിയോയിലൂടെയാണ് ഇത് എല്ലാവരിലേക്കും എത്തുന്നത്. ചെളി അടിച്ച് കൂടിയിരിക്കുകയാണ് ഇവിടെ. ആകെ നിശ്ചലമായി കുളം പോലെ കിടക്കുകയാണ് കോതി കടപ്പുറം.
വളരെ അപൂര്‍വമായി മാത്രം ഉണ്ടാകുന്ന പ്രതിഭാസമാണിതെന്നാണ് വിലയിരുത്തല്‍. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് ഇവിടെ കടല്‍ ഉള്‍വലിഞ്ഞത്. നാട്ടുകാര്‍ പറയുന്നതും അപൂര്‍വ പ്രതിഭാസമാണെന്നാണ്. സാധാരണ സുനാമി സമയത്ത് കണ്ടുവരുന്ന രീതിയാണ് കടല്‍ ഉള്‍വലിയുന്നത്. എന്നാല്‍ ഇത് അങ്ങനൊരു മുന്നറിയിപ്പല്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞിരുന്നു. അഞ്ച് വര്‍ഷം മുമ്പ് കോഴിക്കോട് ഇതുപോലെ കടല്‍ ഉള്‍വലിഞ്ഞിരുന്നു. അത് പക്ഷേ മറ്റൊരു കടപ്പുറത്തായിരുന്നു. കോഴിക്കോട് ഭട്ട് റോഡിലായിരുന്നു കടല്‍ ഉള്‍വലിഞ്ഞത്. അന്ന് നൂറ് കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു.
എന്നാല്‍ ഇത് താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്ന് വിദഗ്ധര്‍ പഞ്ഞിരുന്നു. വേലിയിറക്കവും കരയില്‍ നിന്ന് കടലിലേക്കുണ്ടായ ശക്തമായ കാറ്റുമാണ് കടല്‍ ഉള്‍വലിയാന്‍ കാരണമായത്. എന്നാല്‍ നൈനാംവളപ്പ് ബീച്ചിലേത് പോലുള്ള ഉള്‍വലിയല്‍ മറ്റെവിടെയും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.












Click it and Unblock the Notifications