മഹല്ല് സംഗമത്തില്‍ ഗസലുമായി റാസയും ബീഗവും: വേറിട്ട വഴിയൊരുക്കി പാറക്കടവ്!!
കുറ്റ്യാടി: പാറക്കടവ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഗസല്‍ സന്ധ്യ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. സകന്‍ എന്ന പേരില്‍ ഒരുക്കിയ കുടുംബസംഗമത്തിന്റെ ഭാഗമായാണ് റസാ-ബീഗം ദമ്പതികളുടെ ഗസല്‍ വിരുന്ന് നാട്ടുകാര്‍ക്കായി ഒരുക്കിയത്. ഒരു പള്ളി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഗസല്‍ വിരുന്നെന്ന പ്രത്യേതകതയുണ്ടായിരുന്ന പരിപാടിയില്‍ വന്‍ ജനസാന്നിധ്യമുണ്ടായി. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്ന റസയുടെയും ബീഗത്തിന്റെയും പാട്ടുകള്‍ നേരിട്ടാസ്വദിക്കാനുള്ള അവസരമായി ശ്രോതാക്കള്‍ക്ക് പരിപാടി മാറി.

ഡിസംബര്‍ 16നാണ് മഹല്ല് സംഗമ പരിപാടികള്‍ ആരംഭിച്ചത്. ഫസ്റ്റ് എയ്ഡ് ക്ലാസ്, യുവതി-യുവാക്കളുടെ കൂട്ടായ്മ, കിഡ്സ് മീറ്റ്, പരിസര മഹല്ല് ഭാരവാഹികളുടെ സംഗമം, മസ്ജിദ്-ക്ഷേത്ര ഭാരവാഹികളുടെ സംഗമം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു.

ഞായറാഴ്ച വിവിധ പരിപാടികള്‍ ടി.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മഹല്ല് ജനറല്‍ സെക്രട്ടറി ഇ.ജെ മുഹമ്മദ് നിയാസ് പ്രൊജക്റ്റ് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്മാന് കെ.ടി സൂപ്പി മാസ്റ്റര്‍, മഹല്ല് പ്രസിഡന്റ് എ.കെ അഹമ്മദ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.കെ നവാസ് മാസ്റ്റര്‍, റാഷിദ് ഗസ്സാലി, ഹുസൈന് സഖാഫി, ഖാലിദ് മൂസ നദ് വി, എം.കെ കുഞ്ഞബ്ദുല്ല, മാണിക്കോത്ത് അബ്ദുറഹീം, പ്രൊഫ. അബ്ദുല്‍ അസീസ്, ഇല്ലത്ത് റഷീദ് മാസ്റ്റര്‍, കിഴക്കയില്‍ ബാലന്, നവാസ് പാലേരി, കെ.എന്‍ ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications