കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഹല്ല് സംഗമത്തില്‍ ഗസലുമായി റാസയും ബീഗവും: വേറിട്ട വഴിയൊരുക്കി പാറക്കടവ്!!

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി: പാറക്കടവ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഗസല്‍ സന്ധ്യ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. സകന്‍ എന്ന പേരില്‍ ഒരുക്കിയ കുടുംബസംഗമത്തിന്റെ ഭാഗമായാണ് റസാ-ബീഗം ദമ്പതികളുടെ ഗസല്‍ വിരുന്ന് നാട്ടുകാര്‍ക്കായി ഒരുക്കിയത്. ഒരു പള്ളി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഗസല്‍ വിരുന്നെന്ന പ്രത്യേതകതയുണ്ടായിരുന്ന പരിപാടിയില്‍ വന്‍ ജനസാന്നിധ്യമുണ്ടായി. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന റസയുടെയും ബീഗത്തിന്റെയും പാട്ടുകള്‍ നേരിട്ടാസ്വദിക്കാനുള്ള അവസരമായി ശ്രോതാക്കള്‍ക്ക് പരിപാടി മാറി.

mahallu-1548

ഡിസംബര്‍ 16നാണ് മഹല്ല് സംഗമ പരിപാടികള്‍ ആരംഭിച്ചത്. ഫസ്റ്റ് എയ്ഡ് ക്ലാസ്, യുവതി-യുവാക്കളുടെ കൂട്ടായ്മ, കിഡ്‌സ് മീറ്റ്, പരിസര മഹല്ല് ഭാരവാഹികളുടെ സംഗമം, മസ്ജിദ്-ക്ഷേത്ര ഭാരവാഹികളുടെ സംഗമം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു.

mahallugazal-154

ഞായറാഴ്ച വിവിധ പരിപാടികള്‍ ടി.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മഹല്ല് ജനറല്‍ സെക്രട്ടറി ഇ.ജെ മുഹമ്മദ് നിയാസ് പ്രൊജക്റ്റ് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ടി സൂപ്പി മാസ്റ്റര്‍, മഹല്ല് പ്രസിഡന്റ് എ.കെ അഹമ്മദ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.കെ നവാസ് മാസ്റ്റര്‍, റാഷിദ് ഗസ്സാലി, ഹുസൈന്‍ സഖാഫി, ഖാലിദ് മൂസ നദ് വി, എം.കെ കുഞ്ഞബ്ദുല്ല, മാണിക്കോത്ത് അബ്ദുറഹീം, പ്രൊഫ. അബ്ദുല്‍ അസീസ്, ഇല്ലത്ത് റഷീദ് മാസ്റ്റര്‍, കിഴക്കയില്‍ ബാലന്‍, നവാസ് പാലേരി, കെ.എന്‍ ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു.

Kozhikode
English summary
raza and beegum gazal eve in kozhikkode as part of mahal gettogether
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X