കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗ്രീന്‍ പ്രോട്ടോക്കോള്‍ തെറ്റിച്ച് ആര്‍ഡി ഓഫീസ് ഉദ്ഘാടനം: പായസ വിതരണം പ്ലാസ്റ്റിക് ഗ്ലാസില്‍!

  • By Desk
Google Oneindia Malayalam News

വടകര: സര്‍ക്കാര്‍ ഓഫീസ് ഹരിത ഓഫീസുകളായി ആവണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം പാടെ ലംഘിച്ച് വടകര റവന്യു ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനത്തിന് പായസ വിതരണം പ്ലാസ്റ്റിക് കപ്പില്‍. വെള്ളിയാഴ്ച വടകര റസ്റ്റ് ഹൗസ് പരിസരത്ത് നടന്ന മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്ത പരിപാടിയിലാണ് സംഘാടകര്‍ പ്ലാസ്റ്റിക് കപ്പില്‍ പായസ വിതരണം ചെയ്തത്. സീറോ വേസ്റ്റ് പദ്ധതിയിലൂടെ വടകര നഗരസഭ നഗരത്തെ മാലിന്യ മുക്തമാക്കുന്ന നടപടികള്‍ ഊര്‍ജ്ജതമായി നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ പരിപാടിയില്‍ തന്നെ പ്ലാസ്റ്റിക് ഉപയോഗിച്ചത്. ഇത് ഏറെ വിവാദമായിരിക്കുകയാണ്.

വടകരയില്‍ ആരംഭിച്ച റവന്യു ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. സംസ്ഥാനത്ത് ഇത്തരത്തില്‍ ആറ് റവന്യു ഡിവിഷണല്‍ ഓഫീസുകളാണ് ആരംഭിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ജനങ്ങളുമായി ബന്ധപ്പെടുന്ന ഡിപാര്‍ട്ട്‌മെന്റാണ് റവന്യു ഡിവിഷന്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ഒറ്റ റവന്യു ഡിവിഷനുള്ള എല്ലാ ജില്ലകള്‍ക്കും അഡീഷണല്‍ റവന്യു ഡിവിഷന്‍ കൂടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

-kozhicode-map

ചടങ്ങില്‍ വടകര എംഎല്‍എ സികെ നാണു അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ പാറക്കല്‍ അബ്ദുള്ള, കെ ദാസന്‍, നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പി ഗീത, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കോട്ടയില്‍ രാധാകൃഷ്ണന്‍, കെ സജിത്ത്, തിരുവള്ളൂര്‍ മുരളി, നഗരസഭ കൗണ്‍സിലര്‍മാരായ പ്രേമകുമാരി, ടിപി പ്രസീത, യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു. എഡിഎം ടി ജനില്‍കുമാര്‍ സ്വാഗതവും, ആര്‍ഡിഒ ഇപി അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു. നവീകരിച്ച താലൂക്ക് ഓഫീസിന്റെ ഉദ്ഘാടനം ചടങ്ങില്‍ വച്ച് സികെ നാണു എംഎല്‍എ നിര്‍വഹിച്ചു.

Kozhikode
English summary
RDO office inauguration breaking green protocol.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X