കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് കോണ്‍ഗ്രസില്‍ വിമത നീക്കം; മുന്‍ ഡിസിസി നേതാവിന്‍റെ കീഴില്‍ സമാന്തര കൂട്ടായ്മ

Google Oneindia Malayalam News

കോഴിക്കോട്: മുൻ ഡിസിസി എക്സിക്യുട്ടീവ് അംഗം ആലങ്കോട് സുരേഷ് ബാബുവിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് വിട്ടു. ബാലുശേരി മണ്ഡലത്തിലെ ഉള്ള്യേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് കോണ്‍ഗ്രസിന്‍റെ നിലവിലെ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടത്. ജനാതിപത്യ മതേതര കൂട്ടായ്മ രൂപീകരിച്ച് മതനിരപേക്ഷ ശക്തികളുമായി ചേർന്ന് പ്രവർത്തനം വിപുലപ്പെടുത്താനാണ് തീരുമാനമെന്ന് പാര്‍ട്ടി വിട്ട നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സുരേഷ് ബാബു ചെയർമാനും നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എടത്തിൽ ബഷീർ ജ്നറൽ സെക്രട്ടറിയുമായാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. കെ രവീന്ദ്രൻ, എ രവീന്ദ്രൻ, സിപിഐ മൊയ്തി, എൻ എം ബാലകൃഷ്ണൻ, മണി പുനത്തിൽ, ഒ രാജൻ, ടി കെ നജീബ്, രാജൻ കക്കാട്ട്, ശ്രീനു കന്നൂര്, മുൻ പഞ്ചായത്തംഗങ്ങളായ കെ രാധാകൃഷ്ണൻ നായർ, കെ ടി സുകുമാരൻ, കെ ടി രമേശൻ തുടങ്ങിയവരും കൂട്ടായ്മയിലുണ്ട്.

congress-party

വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്‍റെ നിലവിലെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് നേതാക്കള്‍ ഉയര്‍ത്തിയത്. ജനാധിപത്യ - മതേതരത്വ ആശയങ്ങൾ പാര്‍ട്ടി നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നാമനിർദേശത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്ന രീതി തുടരുകയാണെങ്കിൽ തങ്ങൾ നൽകിയ അംഗത്വ തുക തിരിച്ചു നൽകാൻ കെ പി സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കെപിസിസിക്ക് കത്ത് നല്‍കിയിട്ടും മുന്‍മന്ത്രിയുടെ ഭാര്യക്ക് വീടില്ല; ലൈഫിലൂടെ‌ സാധ്യമായി, മന്ത്രികെപിസിസിക്ക് കത്ത് നല്‍കിയിട്ടും മുന്‍മന്ത്രിയുടെ ഭാര്യക്ക് വീടില്ല; ലൈഫിലൂടെ‌ സാധ്യമായി, മന്ത്രി

Kozhikode
English summary
rebel move in congress in kozhikode; formed a new front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X