കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'റീസൈക്കിൾ കേരള': കോഴിക്കോട്ടെ ഡിവൈഎഫ്ഐ സമാഹരിച്ചത് 1 കോടി 20 ലക്ഷം രൂപ

Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഎഫ്ഐ.കോഴിക്കോട് ജില്ലാ കമ്മറ്റി 1,20,01,266 ( ഒരു കോടി ഇരുപത് ലക്ഷത്തി ആയിരത്തി ഇരുനൂറ്റി അറുപത്താറ്) രൂപ നൽകി. സംസ്ഥാന സമിതി ആഹ്വാനം ചെയ്ത് റീസൈക്കിൾ കേരള പദ്ധതിയുടെ ഭാഗമായാണ് തുക സമാഹരിച്ച് നല്‍കിയത്.

അത്യസാധാരണമായ പ്രതിസന്ധിയേയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രതിസന്ധികാലത്ത് ഡിവൈഎഫ്ഐ പൂര്‍ണ്ണസമയവും കര്‍മ്മരംഗത്ത് ഉണ്ടായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ ഇടപെടലാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നടത്തിയത്. ഇതിന്‍റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഎഫ്ഐ വിവിധ ഘടകങ്ങള്‍ ഫണ്ട് സമാഹരിച്ചതെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി.

dyfi

വായിച്ചു തീര്‍ന്ന പത്രങ്ങള്‍, മാസികകള്‍, ആക്രി സാധനങ്ങള്‍, എന്നിവ ശേഖരിച്ച് വില്‍പ്പന നടത്തിയും , പ്രാദേശിക വിഭവങ്ങളായ തേങ്ങ, മാങ്ങ, ചക്ക, പച്ചക്കറികള്‍, എന്നിവ ശേഖരിച്ച് വില്‍പ്പന നടത്തിയും ലോക് ആര്‍ട്സിലൂടെ നിര്‍മ്മിക്കപ്പെട്ട കരകൗശല വസ്‍തുക്കളും, ചിത്രങ്ങളും വില്‍പ്പന നടത്തിയും ഡി.വൈ.എഫ്.ഐ സഖാക്കള്‍ അവരുടെ നിത്യ വരുമാനത്തിലെ ഒരു ദിവസത്തെ വേതനം നല്‍കിയും , ക്വാറികളില്‍ കരിങ്കല്ല് ചുമന്നും മീന്‍ വില്‍പ്പന നടത്തിയും , കിണറുകള്‍, വാഹനങ്ങള്‍ എന്നിവ ശുചീകരിച്ചും, നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തും മറ്റുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിച്ചത്.

"UMBRALLA" ചലഞ്ച് എന്ന ക്യാന്‍പയിനിലൂടെ 6500 കുടകള്‍ വിറ്റും സോപ്പുപൊടി ചലഞ്ചിലൂടെ 10,000 കിലോ സോപ്പുപൊടി വില്‍പ്പന നടത്തിയും ഹാന്‍റ് വാഷ് ചലഞ്ചിലൂടെ 3500 ഹാന്‍റ് വാഷ് വില്‍പ്പന നടത്തിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിച്ചു.
ജില്ലയില്‍ 370 ടണ്‍ വായിച്ചു തീര്‍ന്ന പത്രങ്ങളും മാസികളും വില്‍പ്പന നടത്തി 120.36. ടണ്‍ പ്ലാസ്റ്റികും 240 ടണ്‍ ഇരുമ്പുമാലിന്യങ്ങളും റീസൈക്കില്‍ കേരളയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ വിവിധ ഘടകങ്ങള്‍ വില്‍പ്പന നടത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഫണ്ട് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി :.വി വസീഫ് സംഘടന സംസ്ഥാന ട്രഷറര്‍ എസ്കെ സജീഷിന് കൈമാറി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് അഡ്വ. എല്‍ജി ലിജീഷ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം പി.ഷിജിത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Recommended Video

cmsvideo
കോഴിക്കോട് സെൻട്രൽ മൽസ്യമാർക്കറ്റ് ഓഗസ്റ്റ് രണ്ടു വരെ അടച്ചു

ബ്ലോക്ക് കമ്മറ്റി തിരിച്ചുള്ള ഫണ്ട്.
1. വടകര - 1160000
2. നാദാപുരം - 1146120
3. ബാലുശ്ശേരി - 1053017
4. പേരാമ്പ്ര - 931451
5. കുന്ദമംഗലം - 875000
6. കുന്നുമ്മല്‍ - 830956
7. കോഴിക്കോട് സൗത്ത് - 721875
8. ഫറോക്ക് - 700000
9. പയ്യോളി - 636436
10. കക്കോടി - 608324
11. കൊയിലാണ്ടി - 564455
12. കോഴിക്കോട് ടൗണ്‍ - 540985
13. ഒഞ്ചിയം - 500000
14. താമരശ്ശേരി - 486112
15. തിരുവമ്പാടി - 446530
16. നരിക്കുനി - 400005
17. കോഴിക്കോട് നോര്‍ത്ത്- 400000

Kozhikode
English summary
Recycle Kerala': Kozhikode DYFI raises Rs 1 crore 20 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X