കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് കിലെയ്ക്ക് മേഖലാ കാര്യാലയം വരുന്നു... തൊഴിൽ സംരംഭക സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്ന സമീപനമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നതെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ) മേഖലാ കാര്യാലയം കോഴിക്കോട്ട് ആരംഭിക്കുമെന്ന് തൊഴിൽ- എക്സസൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. കിലെ 40-)o വാർഷികത്തിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന തൊഴിൽ മേഖല പരിഷ്കാരങ്ങൾ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

<strong>കുട്ടികളെ സാമൂഹ്യ ശാസ്ത്രബോധമുള്ളവരാക്കണം; എല്ലാ കുട്ടികളേയും സംരക്ഷിക്കാനും സുരക്ഷിതരാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മേഴ്സിക്കുട്ടിയമ്മ</strong>കുട്ടികളെ സാമൂഹ്യ ശാസ്ത്രബോധമുള്ളവരാക്കണം; എല്ലാ കുട്ടികളേയും സംരക്ഷിക്കാനും സുരക്ഷിതരാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മേഴ്സിക്കുട്ടിയമ്മ

തൊഴിൽ സംരംഭക സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്ന സമീപനമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. തൊഴിലാളികൾക്ക് വേണ്ടിയാവണം കേരളത്തിലെ തൊഴിൽ പരിഷ്കാരങ്ങൾ എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TP Ramakrishnan

നവകേരള നിർമ്മാണം - തൊഴിലാളികളുടെയും തൊഴിലാളി സംഘടനകളുടെയും പങ്ക് എന്ന വിഷയത്തിൽ എളമരം കരീം എം.പി, സ്ത്രീകളും തൊഴിൽ മേഖലയും എന്ന വിഷയത്തിൽ ഡോ.കെ. ഹേമലത, തൊഴിൽ മേഖല പരിഷ്കാരങ്ങൾ എന്ന വിഷയത്തിൽ ജില്ലാ ലേബർ ഓഫീസർ ബേബി കാസ്ട്രോ, കേരളത്തിലെ അതിഥി തൊഴിലാളികൾ എന്ന വിഷയത്തിൽ കൊല്ലം സബ് കലക്ടർ എം. അലക്സാണ്ടർ എന്നിവർ സെമിനാർ അവതരിപ്പിച്ചു.

സരോവരത്ത് നടന്ന ചടങ്ങിൽ കിലെ ചെയർമാൻ പി.ശിവൻകുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു.കണ്ണൂർ ജില്ല ലേബർ ഓഫീസർ ബേബി കാസ്ട്രോ മോഡറേറ്ററായിരുന്നു. സ്വാഗത സംഘം ജനറൽ കൺവീനർ പി.കെ. അനിൽകുമാർ, കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ എം. ഷജീന, മത്സ്യഫെഡ് ചെയർമാൻ ചിത്തരഞ്ജൻ, ഹാന്റെക്സ് ചെയർമാൻ കെ.പി. സഹദേവൻ, ട്രേഡ് യൂണിയൻ നേതാക്കളായ യു. പോക്കർ, കെ.ജി. പങ്കജാക്ഷൻ തുടങ്ങിയർ പങ്കെടുത്തു.

Kozhikode
English summary
Regional office comes for KILA in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X