കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്താന്‍ നവീകരണം; സര്‍ക്കാര്‍ സ്കൂളില്‍ പാഠപുസ്തകങ്ങളും വെള്ളം കയറി നശിച്ചു

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര : അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്താന്‍ നവീകാരണംനടക്കുന്ന സര്‍ക്കാര്‍ സ്കൂളില്‍ പാഠപുസ്തകങ്ങളും വെള്ളം കയറി നശിച്ചു. പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ച മുഴുവന്‍ പാഠപുസ്തകങ്ങളും വെള്ളം കയറി നശിക്കുന്നു. പേരാമ്പ്ര പട്ടണത്തിലുള്ള ഗവ. യു.പി സ്‌കൂളിലാണ് വെള്ളം കയറി പുസ്തകങ്ങള്‍ നശിക്കുന്നത്. വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അനുവദിച്ച 19 ലക്ഷം രൂപയുടെ ഫണ്ട് വിനിയോഗിച്ച് നവീകരണ പ്രവര്‍ത്തനം നടക്കുന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള മുറിയില്‍ സൂക്ഷിച്ച പുസ്തകങ്ങളാണ് നനഞ്ഞ് കുതുരുന്നത്.

പുസ്തകങ്ങള്‍ സൂക്ഷിച്ചമുറിയിലേക്ക് വെള്ളം ഇറങ്ങുന്നത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാത്തതാണ് നൂറുകണക്കിന് പുസ്തകങ്ങള്‍ നനയാന്‍ കാരണമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ജൂണ്‍ ഒന്നിന്് മുമ്പ് തീര്‍ക്കേണ്ട പ്രവൃത്തി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിപ വൈറസ് ബാധമൂലം സ്‌കൂള്‍ തുറക്കുന്നത് നീട്ടിയിട്ടും പണിപൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തതിന്റെ ബാക്കിയും ഈ വര്‍ഷം പുതുതായി എത്തിച്ചേര്‍ന്നതും ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ പഴയ എഇഒ ഓഫീസ് പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ സൂക്ഷിച്ചുവെച്ചതായിരുന്നു.

news

തൊട്ടടുത്ത കെട്ടിടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനായി സ്ലാബിന്റെ ഒരു ഭാഗം മുറിച്ചു മാറ്റിതോടെ വെള്ളം താഴോട്ട് ഒഴുകുകയും അത് ജനല്‍ വഴി പുസ്തകങ്ങള്‍ വെച്ച മുറിയിലേക്ക് എത്തുകയുമകയിരുന്നു. ഇവിടെ തറയിലും മേശകളിലുമായായിരുന്നു പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് വെള്ളം കയറുന്നതായ് ശ്രദ്ധയില്‍പെട്ടതും അന്നുതന്നെ നിലത്തുള്ളവ മേശകളില്‍ എടുത്ത് വെച്ചെങ്കിലും തിങ്കളാഴച് നോക്കുമ്പോള്‍ അവയും നനഞ്ഞതായി കണ്ടു. അധ്യാപകരും മറ്റ് ജീവനക്കാരും ചേര്‍ന്ന് ഇവ ഉണക്കിയെടുക്കാന്‍ പാടുപെടുകയാണ്.

Kozhikode
English summary
Renovating government schools to become international level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X