റിപ്പോർട്ട് ആൻ ഇഷ്യൂ ആപ്പ്; ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പ്രതികരണം
കോഴിക്കോട്: രോഗ വ്യാപാനം വരുതിയിലാക്കാൻ നടപ്പിൽ വരുത്തിയിട്ടുള്ള
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന്റെ ഒട്ടേറെ പരാതികളാണ് കോഴിക്കോട്' ആപ്ലിക്കേഷനിലെ 'റിപ്പോർട്ട് ആൻ ഇഷ്യു ' സവിശേഷത ഉപയോഗിച്ചു പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത്. ഇതിനകം ലഭിച്ച പരാതികളെല്ലാം ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നടപടികൾ സ്വീകരിക്കാനായി കൈമാറിയിട്ടുണ്ട് .
ഇപ്പോഴും ചിലർക്കെങ്കിലും നാം നേരിടുന്ന വിപത്തിന്റെ ഗൗരവം ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഈ പരാതികൾ സൂചിപ്പിക്കുന്നത്. തുടർന്നും കോവിഡ് പെരുമാറ്റ ചട്ടം കൃത്യമായി നടപ്പിലാക്കുന്തിന് പൊതുജനങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. കോവിഡ് പെരുമാറ്റ ചട്ടലംഘനം ശ്രദ്ധയിൽപെട്ടാൽ നമ്മുടെ കോഴിക്കോട്' മൊബൈൽ ആപ്ലിക്കേഷൻ മുഖേന പരാതികൾ അറിയിക്കാം. ആപ്ലിക്കേഷനിലെ SOS ബട്ടണിലെ 'റിപ്പോർട്ട് ആൻ ഇഷ്യു' ഓപ്‌ഷൻ ഉപയോഗപ്പെടുത്തി ഫോട്ടോ / വീഡിയോ സഹിതം പരാതി അയക്കാനുളള സൗകര്യമുണ്ട്.

പരാതികളോടൊപ്പം നിയമലംഘനത്തിന് ചിത്രം കൂടി ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. പരാതികൾ കലക്ടർ നേരിട്ട് പരിശോധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി നടപടികൾ കൈക്കൊള്ളുന്നുവെന്ന് ഉറപ്പ് വരുത്തും. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. നിങ്ങൾ എല്ലാവരുടെയും പിന്തുണ ഈ ഘട്ടത്തിൽ അനിവാര്യമാണ് എന്നും കളക്ടർ അറിയിച്ചു.
Recommended Video
ജില്ലയില്‍ ഇന്ന് ( 05/05/2021) 5180 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 12 പേര്‍ക്കും പോസിറ്റീവായി. 88 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 5078 പേര്‍ക്കാണ് പോസിറ്റീവായത്. 19734 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3762 പേര്‍ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 28.06 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 50504 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുളളത്.












Click it and Unblock the Notifications