• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

പലിശരഹിത ബിസിനസ് തട്ടിപ്പ്; നിക്ഷേപകരില്‍ മദ്‌റസാ അധ്യാപകര്‍ മുതല്‍ പ്രവാസികള്‍ വരെ

  • By Desk

കോഴിക്കോട്: പലിശരഹിത ബിസിനസിന്റെ പേരില്‍ നിക്ഷേപകരില്‍നിന്ന് കോടികള്‍ തട്ടിയ ഹീര എക്‌സിം ഗ്രൂപ്പിനെതിരെ മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി നല്‍കാന്‍ ഇരകളുടെ യോഗംതീരുമാനിച്ചു. വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തട്ടിപ്പിനെതിരെ നിയമനടപടികള്‍ ഊര്‍ജിതമാക്കും. കൂടാതെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷനെ കണ്ട് ഗവമെന്റ് നിയമജ്ഞരുടെ ഭാഗത്തുനിന്നുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ ആവശ്യപ്പെടും. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള അലംഭാവംകൊണ്ടാണ് ഹീര സി ഇ ഒ നൂറാ ശൈഖിന് മുന്‍കൂര്‍ ജാമ്യം കിട്ടയതെന്ന ആക്ഷേപം തട്ടപ്പിനിരയായവര്‍ക്കുണ്ട്. പണം തിരിച്ചുകിട്ടാനായി കൂടുതല്‍ സമ്മര്‍ദതന്ത്രങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലാണ് ഹീരക്കെതിരെ പരാതിയുള്ളത്. ഇവിടെ കേസില്‍ 17 പേരെയാണ് കക്ഷിചേര്‍ത്തിട്ടുള്ളത്. കൂടുതല്‍പേര്‍ പരാതി നല്കാന്‍ എത്തുന്നുണ്ടെങ്കിലും പൊലീസ് തിരിച്ചയക്കുകയാണ്. അന്വേഷണം ലോക്കല്‍ പൊലീസില്‍നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തശേഷം മറ്റുള്ളവര്‍ക്ക് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നാണ് പോലീസ് നല്കുന്ന ഉപദേശം. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്ന കാര്യത്തില്‍ പുരോഗതി ഉണ്ടായിട്ടില്ല. കഴിഞ്ഞ ഒക്‌ടോബറില്‍ 70 ലക്ഷം രൂപ നഷ്ടമായ നൗഷാദ് എന്ന വ്യക്തി നല്‍കിയ പരാതിയില്‍ തന്നെ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ഈ പരാതിയില്‍ കേസെടുത്തതുകൊണ്ടാണ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുക്കുമ്പോള്‍ കമ്പനി സി.ഇ.ഒ ആലിമ നുഹൂറ ഷെയ്ക്കിന് എണ്‍പതുലക്ഷം രൂപ കെട്ടിവെക്കേണ്ടി വന്നത്.

heeragroupfraud-

നിരവധി നിക്ഷേപകര്‍ തട്ടിപ്പിന് ഇരയായെങ്കിലും പലരും ജാള്യത കാരണം സംഗമത്തിന് എത്തിയിരുന്നില്ല. വാര്‍ത്തകളില്‍ ഇടം പിടിക്കുമെന്ന ഭയത്താലാണ് പലരും നേരിട്ട് രംഗത്തെത്താന്‍ മടിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. 200 ഓളം നിക്ഷേപകരെ പരിപാടി അറിയിച്ചെങ്കിലും നൂറില്‍ താഴെ ആളുകളാണ് എത്തിച്ചേര്‍ന്നത്. കേസിന് പോയാല്‍ പണം തിരിച്ചുതരില്ലെന്ന നുഹൂറാ ശൈഖിന്റെ ഭീഷണിയുമുണ്ട്. ഇവരുടെ പി എ ആയ കൊച്ചിയിലെ മോളി തോമസാണ് ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നതത്രെ.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് നടന്ന യോഗത്തിലെ പകുതിയോളം ആളുകള്‍ മാത്രമാണ് വ്യാഴാഴ്ച എത്തിയത്. എന്നാല്‍ നിയമനടപടികളുമായി മുന്നോട്ടുപോയിട്ടില്ലെങ്കില്‍ നഷ്ടപ്പെട്ടുപോയ പണം തിരിച്ചുകിട്ടില്ലെന്നും മുന്‍പ് നടന്ന സഹാറാ തട്ടിപ്പിലെ ഇരകള്‍ക്ക് പണം തിരിച്ചുകിട്ടയത് എല്ലാവരും തിരിച്ചറിയണമെന്നും വിക്ടിംസ് അസോസിയേഷന്‍ ഭാരവാഹികള്‍ യോഗത്തിനെത്തിയവരെ അിറയിച്ചു. ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടവരില്‍നിന്ന് ഇരുനൂറുരൂപ വീതം വാങ്ങി ഹൈക്കോടതിയടക്കമുള്ളിടത്ത് പരാതിനല്കി കോടതിയില്‍ കേസ് കൂടുതല്‍ ബലവത്താക്കാനുള്ള നീക്കങ്ങള്‍ക്കും ഇവര്‍ തുടക്കംകുറിച്ചു. പ്രൊഫഷണലുകള്‍ ഉള്‍പ്പടെ മദ്രാസാദ്ധ്യാപകര്‍ വരെ നിക്ഷേപകരുടെ കൂട്ടത്തിലുണ്ട്. പ്രവാസികളും നാട്ടില്‍ ജോലി ചെയ്യുന്നവരും എല്ലാമുണ്ട്. പാലക്കാട്, കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലുള്ളവരാണ് നിക്ഷേപകരില്‍ കൂടുതല്‍ പേരും. രണ്ട് ലക്ഷം മുതല്‍ 80 ലക്ഷം വരെ ഹീര ഗ്രൂപ്പില്‍ നിക്ഷേപിച്ചവര്‍ ഇരകളിലുണ്ട്.

ഇരകളുടെ യോഗത്തില്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എന്‍.കെ ഇസ്മാഈല്‍, ടി.കെ മുസ്തഫ കണ്ണൂര്‍, ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Kozhikode

English summary
revealation about interest less deposit fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more