കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മെഡിക്കല്‍ കോളേജിലെ ശസ്ത്രിക്രിയാ ഉപകരണ ഫണ്ട് മോഷണം; സംശയങ്ങള്‍ ബാക്കി, ജീവനക്കാരെ ചോദ്യം ചെയ്യും!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മെഡിക്കല്‍ കോളെജ് ആശുപത്രി വികസന സമിതിയുടെ (എച്ച്.ഡി.എസ്) സര്‍ജിക്കല്‍ ആന്റ് ഇംപ്ലാന്റ്‌സ് ഉപകരണങ്ങല്‍ വില്‍ക്കുന്ന ന്യായവില ഷോപ്പില്‍ നിന്ന് 9,07,000 രൂപ കാണാതായ സംഭവത്തില്‍ അന്വേഷണം ജീവനക്കാരെ കേന്ദ്രീകരിച്ച്. പൊതുജങ്ങള്‍ക്ക് പ്രവേശന പാസ് നല്‍കുന്ന കൗണ്ടറിന് സമീപമുള്ള ഓഫീസില്‍ നിന്നാണ് തുക നഷ്ടപ്പെട്ടത്.

വിദ്യാര്‍ത്ഥിനിയുടെ ചികിത്സയ്ക്ക് പിരിച്ച പണം സ്‌കൂള്‍ അധികൃതര്‍ നല്‍കിയില്ലെന്ന്: അന്വേഷണം!! വിദ്യാര്‍ത്ഥിനിയുടെ ചികിത്സയ്ക്ക് പിരിച്ച പണം സ്‌കൂള്‍ അധികൃതര്‍ നല്‍കിയില്ലെന്ന്: അന്വേഷണം!!

24 മണിക്കൂറും ഷോപ്പിന് സമീപം ആളുകള്‍ ഉണ്ടാവാറുണ്ട്. ഈ സാഹചര്യങ്ങളില്‍ പുറത്തു നിന്നുള്ളവര്‍ക്ക് ഷോപ്പിനകത്ത് കയറി പണം മോഷ്ടിക്കാവാനില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുറമേ നിന്നാരെങ്കിലും ഉള്ളില്‍ കടന്നതിന്റെ ലക്ഷണം കണ്ടെത്താനായില്ല. ലോക്കര്‍ പൊട്ടിച്ചിതന്റെ അടയാളമൊന്നും ഇല്ലാത്തതിനാല്‍ താക്കോലിട്ട് തുറന്ന് മോഷ്ടിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേ തുടര്‍ന്നാണ് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.

mc-1562385

ബുധനാഴ്ച വൈകുന്നേരത്തെ കലക്ഷന്‍ തുക ലോക്കറില്‍ വയ്ക്കാന്‍ തുറപ്പോഴാണ് പണം നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. 500, 2000 രൂപയുടെ നോട്ടുകളാണ് നഷ്ടപ്പെട്ടത്. നൂറിന്റെയും അമ്പതിന്റെയും മറ്റു നോട്ടുകളും ലോക്കറിന് പുറത്തുണ്ടായിരുന്ന 3000 രൂപയും നഷ്ടപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച വൈകിട്ട് മൂന്നുവരെയുള്ള വില്‍പ്പന തുക ബാങ്കില്‍ അടച്ചിരുന്നു. ഇതിനു ശേഷം ഉപകരണങ്ങള്‍ വിറ്റ തുക ഓഫിസിലെ ലോക്കറില്‍ വെച്ച് പൂട്ടി. സര്‍ജിക്കല്‍ ഉപകരണങ്ങളും ഇംപ്ലാന്‍സും വില്‍ക്കുമ്പോള്‍ ലഭിക്കുന്ന അഡ്വാന്‍സ് തുക രണ്ടു ദിവസം ഓഫിസിലെ ലോക്കറില്‍ സൂക്ഷിക്കും. സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഒന്നില്‍ കൂടുതല്‍ രോഗികള്‍ക്കായി കൊണ്ടുപോകും. ഇവയില്‍ അനുയോജ്യമായതെടുത്ത് ബാക്കി തിരിച്ചേല്‍പ്പിക്കുമ്പോള്‍ പണം മടക്കി കൊടുക്കുകയാണ് ചെയ്യാറ്.

Kozhikode
English summary
Revealation of Medical fund robbery in Kozhikkode Medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X