ഭരണ സംവിധാനത്തിലെ ഓഫീസുകള്‍ ജനങ്ങള്‍ക്ക് കൈ എത്തും ദൂരത്ത് ഉണ്ടായിരിക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്
വടകര: ഭരണമെന്നത് ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാകണമെന്നും ഭരണ സംവിധാനത്തിലെ ഓഫീസുകള്‍ ജനങ്ങള്‍ക്ക് കൈ എത്തും ദൂരത്തില്‍ ഉണ്ടായിരിക്കണം എന്നത് സര്‍ക്കാറിന്റെ ലക്ഷ്യമാണെന്നും റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്. വടകരയില്‍ ആരംഭിച്ച റവന്യു ഡിവിഷന് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
സംസ്ഥാനത്ത് ഇത്തരത്തില്‍ ആറ് റവന്യു ഡിവിഷണല്‍ ഓഫീസുകളാണ് ആരംഭിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ജനങ്ങളുമായി ബന്ധപ്പെടുന്ന ഡിപാര്‍ട്ട്മെന്റാണ് റവന്യു ഡിവിഷന്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ഒറ്റ റവന്യു ഡിവിഷനുള്ള എല്ലാ ജില്ലകള്‍ക്കും അഡീഷണല്‍ റവന്യു ഡിവിഷന് കൂടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ വടകര എംഎല്‍എ സികെ നാണു അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ പാറക്കല്‍ അബ്ദുള്ള, കെ ദാസന്, നഗരസഭ ചെയര്മാന് കെ ശ്രീധരന്, വൈസ് ചെയര്‍പേഴ്സണ്‍ പി ഗീത, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കോട്ടയില്‍ രാധാകൃഷ്ണന്, കെ സജിത്ത്, തിരുവള്ളൂര്‍ മുരളി, നഗരസഭ കൗണ്‍സിലര്‍മാരായ പ്രേമകുമാരി, ടിപി പ്രസീത, യുഎല്‍സിസിഎസ് ചെയര്മാന് പാലേരി രമേശന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു. എഡിഎം ടി ജനില്‍കുമാര്‍ സ്വാഗതവും, ആര്‍ഡിഒ ഇപി അബ്ദുറഹിമാന് നന്ദിയും പറഞ്ഞു. നവീകരിച്ച താലൂക്ക് ഓഫീസിന്റെ ഉദ്ഘാടനം ചടങ്ങില്‍ വച്ച് സികെ നാണു എംഎല്‍എ നിര്‍വഹിച്ചു.