കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാപ്പാന്‍മാര്‍ക്കും കതിനക്കാര്‍ക്കും റിസ്‌ക് അലവന്‍സ്; മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ശമ്പള പരിഷ്‌കരണം ഉടന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ക്ഷേത്രങ്ങളിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 750 രൂപയില്‍നിന്ന് 8,500 രൂപയായി ഉയര്‍ത്തി മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട്. ഗ്രേഡ് 2,3,4 ക്ഷേത്രങ്ങളിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 11,620 രൂപയും സൂപ്പര്‍ ഗ്രേഡ് ക്ഷേത്രങ്ങളിലേത് 18,300 ആയും ഉയര്‍ത്തുന്നതിനാണു ശുപാര്‍ശ. ഏറ്റവും ചുരുങ്ങിയത് 2,500 രൂപയുടെ വര്‍ധന ശമ്പളത്തില്‍ ഉണ്ടാവും. വര്‍ധന പ്രാബല്യത്തില്‍ വരുന്നതിനു മുന്നോടിയായി ജൂണ്‍ മാസം മുതല്‍ ഇടക്കാലാശ്വാസമായി 2,000 രൂപ അനുവദിച്ചതായും ബോര്‍ഡ് പ്രസിഡന്റ് ഒ.കെ വാസു അറിയിച്ചു.

<br> കണ്ണൂരിൽ യുവാവിനെ വെട്ടിക്കൊന്നു: കൊല്ലപ്പെട്ടത് ജയിലിൽ നിന്നിറങ്ങി രണ്ട് ദിവസത്തിന് ശേഷം!!
കണ്ണൂരിൽ യുവാവിനെ വെട്ടിക്കൊന്നു: കൊല്ലപ്പെട്ടത് ജയിലിൽ നിന്നിറങ്ങി രണ്ട് ദിവസത്തിന് ശേഷം!!

വാര്‍ഷിക വരുമാനം 4 കോടിക്ക് മുകളിലുള്ളവയാണ് സൂപ്പര്‍ ഗ്രേഡ് ക്ഷേത്രങ്ങള്‍. 75 ലക്ഷം മുതല്‍ 4 കോടി വരെ ഗ്രേഡ് ഒന്നും 25 ലക്ഷം മുതല്‍ 75 ലക്ഷം വരെ ഗ്രേഡ് രണ്ടും 10 ലക്ഷം മുതല്‍ 25 ലക്ഷം വരെ ഗ്രേഡ് മൂന്നുമായും പരിഗണിക്കും. വാര്‍ഷിക വരുമാനം 10 ലക്ഷത്തിനു താഴെയുള്ളവയാണ് ഗ്രേഡ് 4. ശാന്തി തസ്തികയില്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം ഗ്രേഡ് 4ല്‍ 13,120 രൂപയും 3ല്‍ 16,180 രൂപയും 2ല്‍ 16,980 രൂപയും 1ല്‍ 24,040 രൂപയും സൂപ്പര്‍ ഗ്രേഡില്‍ 32,800 രൂപയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒന്നു മുതല്‍ നാലു വരെ ക്ഷേത്രങ്ങള്‍ക്ക് ഒരു മാസ്റ്റര്‍ സ്‌കെയിലും സൂപ്പര്‍ ഗ്രേഡിന് മാത്രമായി ഒരു മാസ്റ്റര്‍ സ്‌കെയിലും ഏര്‍പ്പെടുത്തി. വീട്ടുവാടക ബത്തയില്‍ 290 രൂപ മുതല്‍ 450 രൂപ വരെ വര്‍ധന വരുത്തി ഏറ്റവും കുറഞ്ഞത് 350 രൂപയും കൂടിയത് 1,500 രൂപയായും ഉയര്‍ത്തി.

malabardevaswom-1

ഇതാദ്യമായി പ്രത്യേക അലവന്‍സുകള്‍ക്കും ശുപാര്‍ശയുണ്ട്. ഗ്രേഡ് നാലിലെ കഴക ജീവനക്കാര്‍ക്ക് പൂജാപുഷ്പങ്ങള്‍ ശേഖരിക്കുന്നതിന് പ്രതിമാസം 500 രൂപ സര്‍വിസ് അലവന്‍സ്, അംഗപരിമിതരായ ജീവനക്കാര്‍ക്ക് 350 രൂപ അവശതാ ബത്ത, ഗ്രേഡ് 4ലെ ശാന്തി, കഴകം തസ്തികകളിലെ പാരമ്പര്യ ജീവനക്കാര്‍ക്ക് പുല, വാലായ്മ സന്ദര്‍ങ്ങളില്‍ പകരക്കാരെ ഏര്‍പ്പെടുത്തുന്നതിനായി പ്രതിവര്‍ഷം 5,000 രൂപ സബ്സ്റ്റിറ്റിയൂട്ട് അലവന്‍സ്, കതിനവെടി-ആനപാപ്പാന്‍ തസ്തികകളിലെ ജീവനക്കാര്‍ക്ക് പ്രതിമാസം 250 രൂപ റിസ്‌ക് അലവന്‍സ്, ക്ഷേത്രജീവനക്കാര്‍ക്ക് കണ്ണട വാങ്ങുന്നതിന് 10 വര്‍ഷത്തില്‍ ഒരിക്കല്‍ - സര്‍വിസില്‍ പരമാവധി മൂന്നു തവണ 1,000 രൂപ കണ്ണട അലവന്‍സ് തുടങ്ങിയവയും ശുപാര്‍ശയില്‍ ഉണ്ട്. മലബാര്‍ ദേവസ്വം ഫണ്ടില്‍നിന്നും ലീവ് സറണ്ടര്‍ ആനുകൂല്യത്തിന്റെ 50 ശതമാനം അനുവദിക്കും. 2019 ജനുവരി ഒന്നിനു വാങ്ങുന്ന അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്ത ലയിപ്പിച്ചാണ് ശമ്പളപരിഷ്‌കരണം നടപ്പിലാക്കുന്നത്. പരിഷ്‌കരണത്തിന്റെ ഗുണം 1400ഓളം ക്ഷേത്രങ്ങളിലെ 7000ല്‍പ്പരം ജീവനക്കാര്‍ക്കു ലഭിക്കും. 38 കോടിയാണ് സര്‍ക്കാര്‍ ഗ്രാന്‍ഡ്. ഇത് 63 കോടിയായി വര്‍ധിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ബോര്‍ഡ് ഭാരവാഹികള്‍ പറഞ്ഞു.

Kozhikode
English summary
Risk allowance for mahout and fire workers from Malabar devaswom board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X