കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിവി അന്‍വര്‍ ഇപ്പോഴും നിയമസഭാ പരിസ്ഥിതി സമിതി അംഗം; പ്രതിഷേധം ശക്തം... പുറത്താക്കണമെന്ന് നദീ സംരക്ഷണ സമിതി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നിയമങ്ങള്‍ ലംഘിച്ചും അനധികൃത നിര്‍മാണങ്ങള്‍ നടത്തിയും പരിസ്ഥിതി താറുമാറാക്കുന്ന പി.വി അന്‍വര്‍ എംഎല്‍എയെ നിയമസഭാ പരിസ്ഥിതി സമിതി അംഗത്വത്തില്‍നിന്നു പുറത്താക്കണമെന്ന് കേരള നദീ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഈയാവശ്യം ഉന്നയിച്ച് മലപ്പുറം കലക്റ്ററേറ്റിനു മുന്നില്‍ ജൂലൈ 10ന് സമരസംഗമം സംഘടിപ്പിക്കും.

<strong>വയനാട് മഴ മഹോത്സവം; കായികമത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവും, മഡ് ഫുട്‌ബോള്‍ മത്സരം വള്ളിയൂര്‍ക്കാവ്, പനമരം വയലുകളില്‍!!</strong>വയനാട് മഴ മഹോത്സവം; കായികമത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവും, മഡ് ഫുട്‌ബോള്‍ മത്സരം വള്ളിയൂര്‍ക്കാവ്, പനമരം വയലുകളില്‍!!

ജനപ്രതിനിധികള്‍ പൊതുജനങ്ങളുടെ പതാകാവാഹകരായിരിക്കണം. അവര്‍ ജനങ്ങള്‍ക്കു മുന്‍പെ നടക്കുന്നവരും മാതൃകാ പുരുഷന്‍മാരുമായി പ്രവര്‍ത്തിക്കണം. പ്രകൃതി നശിപ്പിച്ച് മാതൃക കാണിക്കുന്നവരാവരുത് ജനപ്രതിനിധികള്‍. ചീങ്കണ്ണിപ്പാറയിലെ പ്രകൃതിദത്ത നീരുറവ തടഞ്ഞുനിര്‍ത്തി അണകെട്ടി സമൂഹത്തിലെ അടിത്തട്ടിലുള്ളവുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടിയാണ് എംഎല്‍എയുടെ ഭാഗത്തുനിന്നുള്ളത്.

Water theme park

കൃത്രിമ അണക്കെട്ടില്‍ ബോട്ട് യാത്രയ്ക്കായി ജെട്ടികളും അനുബന്ധ സൗകര്യങ്ങളും നിര്‍മിക്കുന്നത് അവിടത്തെ കരിങ്കല്ലുകള്‍ നിയമവിരുദ്ധമായി പൊട്ടിച്ചെടുത്താണ്. പരിസ്ഥിതിലോല മേഖലയിലെ മലമുകളില്‍ കൃത്രിമജല സംഭരണികള്‍ നിര്‍മിച്ച് വാട്ടര്‍തീം പാര്‍ക്കുകളും മറ്റും നിര്‍മിച്ച് പ്രദേശത്തെ ജനജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ഈ ജനപ്രതിനിധി.

കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന പാരിസ്ഥിതിക നിയമലംഘനങ്ങളും അനുബന്ധ ധ്വംസനങ്ങളും പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കേണ്ടവരാണ് കേരള നിയമസഭാ പരിസ്ഥിതി സമിതി അംഗങ്ങള്‍. നിയമസഭ പാസാക്കിയ നിയമങ്ങള്‍ ലംഘിച്ചും അനധികൃത നിര്‍മാണം നടത്തിയും ഭൂമി തരംമാറ്റിയും പരിസ്ഥിതിലോല മേഖല അട്ടിമറിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന പി.വി അന്‍വര്‍ എംഎല്‍എയെ ഈ സമിതി അംഗത്വത്തില്‍നിന്നു പുറത്താക്കണമെന്ന് നദീസംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രൊഫ. എസ്. സീതാരാമന്‍, ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
River Protection Committee against PV Anwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X