ഒഞ്ചിയത്ത് ആർ എം പി പ്രവർത്തകന്റെ വീട് അക്രമിച്ചു
ഒഞ്ചിയം: ഒഞ്ചിയംഎടക്കണ്ടിക്കുന്നിൽ ആർഎംപിഐ പ്രവർത്തകന്റെ വീട്ടിനു നേരെ അക്രമം. ഒഞ്ചിയം സമര സേനാനി പരേതനായ മനക്കൽത്താഴക്കുനി ഗോവിന്ദന്റെ മകൻ എം കെ സുനിൽ കുമാറിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് ഒരു സംഘം വീടിനു നേരെ കല്ലേറ് നടത്തിയത്.
വീട്ടുകാർ ഉണർന്ന് വാതിൽ തുറന്നപ്പോഴേക്കും അക്രമിസംഘം ഓടി മറഞ്ഞു. അക്രമത്തിനു പിന്നിൽ സിപിഎം ആണെന്ന് ആർഎംപിഐ ആരോപിച്ചു. വീടിന്റെ വടക്കു വശം അടുക്കളയുടെ മൂന്ന് ജനൽ പാളികൾ കല്ലേറിൽ പൂർണ്ണമായും തകർന്നു. സംഭവം നടന്നയുടൻ ചോമ്പാല പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് എത്തിയത് രാവിലെ 9 മണിയോടെയാണ്.

എക്കണ്ടിക്കുന്നിലെ ആർഎംപി പ്രവർത്തകരെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വെറുതെ വിടില്ല എന്ന തരത്തിൽ ഏതാനും ദിവസമായി സിപിഎം പ്രവർത്തകർ സോഷ്യൽ മീഡിയ വഴി ഭീഷണിപ്പെടുത്തി വരുന്നതായും പരാതിയുണ്ട്. പ്രദേശത്ത് നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുന്നതിനുള്ള ബോധപൂർവ്വമായ നീക്കമാണ് അക്രമത്തിനു പിന്നിലെന്നും സംഭവത്തിനു പിന്നിൽ സിപിഎം ക്രിമിനലുകളാണെന്നന്നും ആർഎംപിഐ ഒഞ്ചിയം ഏരിയാ സെക്രട്ടറി കെ ചന്ദ്രൻ ആരോപിച്ചു.
പോലീസ് നിഷ്ക്രിയത്വം ഉപേക്ഷിച്ച് പ്രതികളെ ഉടൻ പിടികൂടണമെന്നും ചന്ദ്രൻ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ, ആർഎംപിഐ നേതാവ് കെ കെ രമ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ജയരാജൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications