കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെപിസിസി സ്ഥാനാര്‍ത്ഥിക്ക് പിന്നില്‍ ആ നേതാവ്, കല്ലാമലയില്‍ വിടാതെ ആര്‍എംപി, മുല്ലപ്പള്ളിയോട് ചോദ്യം!!

Google Oneindia Malayalam News

വടകര: കല്ലാമല ഡിവിഷനിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പിടിവിടാതെ ആര്‍എംപി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ മുമ്പ് വിജയിപ്പിച്ച കാര്യമൊന്നും മറക്കരുതെന്ന സൂചനയും ആര്‍എംപി നല്‍കുന്നു. അതേസമയം കോണ്‍ഗ്രസിനുള്ളിലെ തന്നെ ഗൂഢാലോചനയാണ് കെപിസിസി സ്ഥാനാര്‍ത്ഥിക്ക് പിന്നിലെന്ന് ആര്‍എംപി സ്ഥാനാര്‍ത്ഥി സി സുഗതന്‍ പറയുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെപി ജയകുമാറും പിന്‍മാറില്ലെന്ന വാശിയിലാണ്. ആര്‍എംപി നേരത്തെ വോട്ട് പിളര്‍ത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു.

ആര്‍എംപി പറയുന്നു

ആര്‍എംപി പറയുന്നു

കല്ലാമലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ചത് മാനസിക പ്രയാസം ഉണ്ടാക്കുന്നതാണെന്ന് ആര്‍എംപി സ്ഥാനാര്‍ത്ഥി സുഗതന്‍ പറയുന്നു. അതിന് കാരണമുണ്ട്. പാറക്കല്‍ അബ്ദുള്ള, ഡിസിസി പ്രസിഡന്റ് രാജീവന്‍ മാസ്റ്റര്‍, ആര്‍എംപി സംസ്ഥാന സെക്രട്ടറി വേണു എന്നിവരടക്കം കൂടിയാലോചന നടത്തിയ ശേഷമാണ് എന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. എന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം വേറെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ചിഹ്നം അനുവദിച്ചത് വേദനിപ്പിക്കാതിരിക്കുന്നതെങ്ങനെയന്നും സുഗതന്‍ ചോദിക്കുന്നു.

കോണ്‍ഗ്രസും പ്രചാരണം നടത്തും

കോണ്‍ഗ്രസും പ്രചാരണം നടത്തും

തനിക്ക് വേണ്ടി കോണ്‍ഗ്രസില്‍ നിന്ന് പലരും പ്രചാരണം നടത്തുന്നുണ്ട്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വരെ എത്തും. പ്രാദേശിക തലത്തില്‍ മികച്ച പിന്തുണ തന്നെയുണ്ട്. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന്‍ പഴയതൊന്നും മറക്കരുതെന്നും സുഗതന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിജയത്തിനായി ആര്‍എംപി സഹായിച്ചിട്ടുണ്ട്. ഇപ്പോഴും അദ്ദേഹവുമായി അഭിപ്രായ വ്യത്യാസമില്ല. മുല്ലപ്പള്ളിയുടെ ഇപ്പോഴത്തെ നീക്കത്തില്‍ തീരാത്ത ദു:ഖമുണ്ടെന്നും സുഗതന്‍ വ്യക്തമാക്കി.

ആ നേതാവാണ് പിന്നില്‍

ആ നേതാവാണ് പിന്നില്‍

കെപിസിസിയുടെ സ്ഥാനാര്‍ത്ഥി ജയകുമാറിന് ആ നേട്ടമൊരുക്കാനായി ചരടുവലിച്ചത് ഒരു പ്രമുഖ നേതാവാണ്. കെപിസിസിയുടെ സെക്രട്ടരി സുനില്‍ മടപ്പള്ളിയാണ് ആ നേതാവെന്നും സുഗതന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ഈ പ്രശ്‌നം മറ്റ് മണ്ഡലങ്ങളിലേക്ക് വ്യാപിക്കരുത് എന്ന് കരുതി മാത്രമാണ് മിണ്ടാതിരിക്കുന്നത്. ആത്മസംയമനം ദൗര്‍ബല്യമായി ആരും കാണരുതെന്നും സുഗതന്‍ മുന്നറിയിപ്പ് നല്‍കി.

ഇത് കോണ്‍ഗ്രസിന്റെ സീറ്റ്

ഇത് കോണ്‍ഗ്രസിന്റെ സീറ്റ്

ആര്‍എംപി പറയുന്നത് പോലെയല്ല കാര്യങ്ങള്‍. കല്ലാമല ഡിവിഷനിലേത് കോണ്‍ഗ്രസിന്റെ സീറ്റാണെന്ന് ജയകുമാര്‍ പറയുന്നു. മുല്ലപ്പള്ളിയുടെ നേരിട്ടുള്ള സ്ഥാനാര്‍ത്ഥിയാണ് താനെന്ന് പറയുന്നത് ശരിയല്ല. മുല്ലപ്പള്ളി കല്ലാമല ഡിവിഷനിലെ വോട്ടറാണ്. ഞാന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാണ്. കേരളത്തിലെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ത്ഥികളും മുല്ലപ്പള്ളിയുടെ പിന്തുണയോടെ തന്നെയാണ് മത്സരിക്കുന്നത്. അത് പാര്‍ട്ടി നല്‍കുന്ന പിന്തുണയാണ്.

കോണ്‍ഗ്രസ് മാര്‍ഗരേഖ തെറ്റിക്കില്ല

കോണ്‍ഗ്രസ് മാര്‍ഗരേഖ തെറ്റിക്കില്ല

കല്ലാമല കാലാകാലങ്ങളായി സിപിഎം കോട്ടയാണ്. ഇവിടെ അവരുടെ പ്രധാന എതിരാളി കോണ്‍ഗ്രസാണ്. കെപിസിസിക്ക് ഒരു മാര്‍ഗരേഖയുണ്ട്. അത് രാഷ്ട്രീയ കാര്യ സമിതി തീരുമാനിക്കുന്നതാണ്. അതൊന്നും തെറ്റിക്കാന്‍ സാധിക്കില്ല. 2010ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി താനിവിടെ മത്സരിച്ചിട്ടുണ്ടെന്ന് ജയകുമാര്‍ പറയുന്നു. അന്ന് ആര്‍എംപി സ്ഥാനാര്‍ത്ഥി ഇവിടെ മത്സരിച്ചിട്ടുണ്ട്. യുഡിഎഫുമായി ധാരണയുണ്ടായിട്ടും അവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പ്രചാരണം ആരംഭിച്ചിരുന്നു. അന്ന് പക്ഷേ താന്‍ വിജയിച്ചെന്നും ജയകുമാര്‍ പറഞ്ഞു.

വോട്ട് പിളര്‍ത്തുന്നു

വോട്ട് പിളര്‍ത്തുന്നു

കോണ്‍ഗ്രസ് 2010ന് ശേഷവും ഇവിടെ തന്നെ മത്സരിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത തവണ സിപിഎമ്മാണ് ഇവിടെ വിജയിച്ചത്. അതിന് കാരണം ആര്‍എംപിയാണ്. അവര്‍ മത്സരിച്ചതോടെ ഇവിടെ വോട്ട് വിഭജിക്കപ്പെട്ടു. അതാണ് കോണ്‍ഗ്രസിന്റെ തോല്‍വിയിലേക്ക് നയിച്ചത്. കോണ്‍ഗ്രസിന്റെ തന്നെ സീറ്റാണ് ഇത്. ആര്‍എംപി ഇത്തവണയും വോട്ട് വിഭജിച്ചില്ലെങ്കില്‍ ഞങ്ങള്‍ തന്നെ ജയിക്കും. സീറ്റ് മറ്റാര്‍ക്കും വിട്ട് കൊടുക്കില്ലെന്നും ജയകുമാര്‍ പറഞ്ഞു.

മുരളീധരന്‍ ഇറങ്ങില്ല

മുരളീധരന്‍ ഇറങ്ങില്ല

കല്ലാമലയില്‍ ആദ്യ ഘട്ടത്തില്‍ ആര്‍എംപി യുഡിഎഫുമായി ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്തിയെ നിര്‍ത്തി ചിഹ്നം അനുവദിക്കുകയായിരുന്നു. ഇതോടെ കെ മുരളീധരനും മുല്ലപ്പള്ളിയും ഇടയുകയും ചെയ്തു. വടകരയില്‍ പ്രചാരണത്തിനും ഇറങ്ങില്ലെന്ന് മുരളി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും തീരുമാനമായിട്ടില്ലെന്നാണ് മുരളീധരന്‍ പ്രതികരിച്ചത്. വട്ടിയൂര്‍ക്കാവില്‍ മാത്രമാണ് മുരളീധരന്‍ പ്രചാരണത്തില്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ കല്ലാമല ഡിവിഷന്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണെന്ന് മുല്ലപ്പള്ളിയും പറയുന്നു.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

Kozhikode
English summary
rmp strongly reacted against congress candidate in kallamala says its hurts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X