ആര്‍എംപിക്ക് സ്വന്തം തട്ടകത്തില്‍ തിരിച്ചടി: ഏരിയാ സെക്രട്ടറി ഉള്‍പ്പടേയുള്ളവര്‍ സിപിഎമ്മില്‍
വടകര: ആര്‍എംപിയുടെ തട്ടകമായ ഒഞ്ചിയത്ത് പാര്‍ട്ടിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് പ്രമുഖ നേതാക്കളുടെ കൂട്ട രാജി. വടകര ഏരിയാ സെക്രട്ടറി കെ ലിനീഷ്, ആർ എം പിയുടെ സ്ഥാപകാംഗവും ഒഞ്ചിയം ഏരിയാ കമ്മറ്റിയംഗവുമായ ഇ പി രാജേഷ് ഉള്‍പ്പടേയുള്ളവരാണ് ആര്‍എംപി വിട്ടത്. പാര്‍ട്ടി വിട്ടവര്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന‍് തീരുമാനിക്കുകയും ചെയ്തു. ടിപി ചന്ദ്രശേഖരന്റെ കാലം മുതല്‍ ആര്‍എംപിയുമായി ചേര്‍ന്ന പ്രവര്‍ത്തിച്ച 16 കുടുംബങ്ങളാണ് ഇന്ന് സിപിഎമ്മിലേക്ക് മടങ്ങിയതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
യുഡിഎഫ് പിന്തുണയോടെ വടകരയില്‍ കെകെ മത്സരിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ നേരത്തെ മുതല്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അതാണ് ഇപ്പോഴത്തെ കൂട്ടരാജിക്ക് കാരണമായതെന്നാണ് വിലയിരുത്തുന്നത്. കമ്യുണിസ്റ്റ് വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്ന ആർ എം പി യുടെ രാഷ്ട്രിയ പാപ്പരത്തമാണ് രാജിവെക്കാൻ കാരണമെന്ന് പ്രവർത്തകർ പറഞ്ഞു. നാദാപുരം റോഡിലെ എ കെ ജി മന്ദിരത്തിൽ നടന്ന ചടങ്ങിൽ രാജിവെച്ചവരെ സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഹാരാർപ്പണം നടത്തിസ്വീകരിച്ചു. വടകര ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ അധ്യക്ഷനായ സ്വീകരണ ചടങ്ങില്‍ ഒഞ്ചിയം ഏരിയ സെക്രട്ടറി ടിപി ബിനീഷ്, ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്കരൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ ശ്രീധരൻ, പി കെ ദിവാകരൻ, തുടങ്ങിയവർ പങ്കെടുത്തു.

ആർ എം പി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ കൂടിയായിരുന്ന കെ ലിനീഷ് മേഖലയിലെ പാര്‍ട്ടി നേതാക്കളില്‍ പ്രമുഖനായിരുന്നു. നേരത്തെ സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ തന്നെ ജനകീയനായ നേതാവായിരുന്നു. മണിയൂര്‍ ലോക്കല്‍ കമ്മിറ്റിയിലെ ടി പി ബിബീഷ്, ഷാജീവൻ കയ്യാല ( ആര്‍ എന്‍ ടി യു ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി അംഗം) ,ജിതിൻ ജയരാജ്, (കുറുഞ്ഞാലിയോട്) ബാബു കല്ലറക്കൽ, അശോകൻ എൻ കെ, അനീഷ് ചന്ദ്രോത്ത്, സുധീഷ് കരിപ്പള്ളി, ശശി കരിപ്പള്ളി, രാജേഷ് കരിപ്പള്ളി , ബാബു കണിയാൻകുനി, ഷംസുദീൻ ചന്ദ്രോത്ത് , ലിഗേഷ് വടയക്കണ്ടി, സീന കരിപ്പള്ളി തുടങ്ങിയ സജീവ പ്രവർത്തകരാണ് ആർ എം പി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന‍് തീരുമാനിച്ചത്.
എന്തൊരു നോട്ടമാണിത് അനുക്കുട്ടീ...; വൈറാലായി അനു സിത്താരയുടെ ചിത്രങ്ങള്‍












Click it and Unblock the Notifications